പുതിയ മെട്രോ പാത മുതൽ വാഹനങ്ങൾ വരെ; ദുബൈ എക്സ്പോയിലേക്ക് യാത്രാസൗകര്യമൊരുക്കാൻ ചെലവിട്ടത് 15 ശതകോടി ദിർഹം
എക്സ്പോ വേദിയിലേക്ക് റൂട്ട് 2020 എന്ന പേരിൽ 15 കിലോമീറ്ററാണ് മെട്രോപാത നീട്ടിയത്. 7 പുതിയ സ്റ്റേഷനുകളും ഈ പാതയുടെ ഭാഗമാണ്.
ദുബൈ എക്സ്പോയിലേക്ക് യാത്രാസൗകര്യമൊരുക്കാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെലവിട്ടത് 15 ശതകോടി ദിർഹം. പുതിയ മെട്രോപാത മുതൽ രംഗത്തിറക്കിയ വാഹനങ്ങൾ വരെ ഇതിൽ ഉൾപ്പെടും.
എക്സ്പോ വേദിയിലേക്ക് റൂട്ട് 2020 എന്ന പേരിൽ 15 കിലോമീറ്ററാണ് മെട്രോപാത നീട്ടിയത്. 7 പുതിയ സ്റ്റേഷനുകളും ഈ പാതയുടെ ഭാഗമാണ്. 50 പുതിയ ട്രെയിനുകൾ ഇതിനായി വാങ്ങി. 138 കിലോമീറ്റർ വരുന്ന റോഡ് ലൈനുകളാണ് എക്സ്പോ അനുബന്ധമായി പണിതീർത്തത്. ഒമ്പത് മേൽപാലങ്ങളും ഈ പദ്ധതിയിൾ ഉൾപ്പെടും. എക്സ്പോ വേദിയിലേക്ക് സർവീസ് നടത്തുന്നതിനായി ദുബൈയിലും മറ്റ് എമിറേറ്റുകളിലുമായി 18 ബസ് സ്റ്റേഷനും സ്റ്റോപ്പുകളും നിർമിച്ചു.
200 ബസുകളാണ് എക്സ്പോയിലേക്ക് സർവീസ് നടത്താൻ നിരത്തിലിറക്കിയിരിക്കുന്നത്. 15,000 ടാക്സികളാണ് നഗരത്തിൽ സർവീസ് നടത്തുക. എക്സ്പോ വേദിയിൽ നിർമിച്ച 30,000 വാഹനങ്ങൾക്ക് നിർത്തിയിടാവുന്ന പാർക്കിങ് സൗകര്യങ്ങളുടെ മേൽനോട്ടവും ദുബൈ ആർടിഎക്കാണ്. ഇതിന് പുറമെ യാത്ര സുഗമമാക്കാൻ ഇക്കാലയളവിൽ നിരവധി സ്മാർട്ട് ആപ്ലിക്കേഷനുകളും ആർ ടി എ പുറത്തിറക്കിയിട്ടുണ്ട്.
Adjust Story Font
16