Quantcast

സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബൈ ടോൾ ഗേറ്റ് ഓപറേറ്റർമാരായ സാലിക്

വ്യാജ വെബ്‌സൈറ്റുകൾ, തട്ടിപ്പ് ഇ-മെയിലുകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 April 2024 7:40 PM GMT

സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി   ദുബൈ ടോൾ ഗേറ്റ് ഓപറേറ്റർമാരായ സാലിക്
X

ദുബൈ: സൈബർ തട്ടിപ്പിൽ അകപ്പെടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ ടോൾ ഗേറ്റ് ഓപറേറ്റർമാരായ 'സാലിക്'. വ്യാജ വെബ്‌സൈറ്റുകൾ, തട്ടിപ്പ് ഇ -മെയിലുകൾ,സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഉപഭോക്താക്കൾ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളും അക്കൗണ്ട് രഹസ്യങ്ങളും പങ്കുവെക്കരുതെന്ന് 'സാലിക്' സി.ഇ.ഒ ഇബ്രാഹീം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. 'സാലികി'ൻറെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബ്രോക്കർമാരെയും ഔദ്യോഗിക സ്ഥാപനങ്ങളെയും വേണം ആശ്രയിക്കാൻ. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ്‌ വെബ്‌സൈറ്റും ഇതിനായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം നിർദേശിച്ചു. സൈബർ കെണികളിൽ അകപ്പെടാതിരാക്കാൻ ഉപഭോക്താക്കൾക്ക് അധികൃതർ തുടർച്ചയായി ബോധവൽകരണം നൽകി വരുന്നുണ്ട്.

സമീപകാലത്തായി സൈബർ തട്ടിപ്പ് ലക്ഷ്യംവച്ച് നിരവധി മെസേജുകൾ ഓൺലൈനിൽ 'സാലികി'ൻറെ പേരിൽ പ്രചരിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഔദ്യോഗികമായി മുന്നറിയിപ്പ് നിർദ്ദേശം.

സംശയാസ്പദ ലിങ്കുകളിലും പോപ്പ്-അപ്പ് പരസ്യങ്ങളിലും ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണമെന്നും ഇത് ഉപഭോക്താക്കളെ വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിക്കാനും സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാനും ഇടയാക്കുമെന്നും മുന്നറിയിപ്പിൽ സാലിക് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story