Quantcast

ഡൽഹി ഐഐടി കാമ്പസ് അബൂദബിയിൽ തുറന്നു

ആദ്യ അന്താരാഷ്ട്ര കാമ്പസാണ് അബൂദബിയിൽ

MediaOne Logo

Web Desk

  • Published:

    2 Sep 2024 4:29 PM GMT

Delhi IIT  Campus opened in Abu Dhabi
X

ദുബൈ: ഐഐടി. ഡൽഹിയുടെ അബൂദബി കാമ്പസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസാണിത്. അബൂദബിയിലെ വിവിധ യൂനിവേഴ്‌സിറ്റികളുമായി ഗവേഷണരംഗത്ത് സഹകരണം വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്യാൻ ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയിലെ മുൻനിര ശാസ്ത്രസാങ്കേതിക സ്ഥാപനമായ ഐഐടി ഡൽഹിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസിന്റെ ഉദ്ഘാടനം അബൂദബിയിൽ നിർവഹിച്ചത്.

അബൂദബിയിലെ സർവകലാശാലകളായ ഖലീഫ യൂനിവേഴ്‌സിറ്റി, മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്ററലിജൻസ്, സോബോൺ യൂനിവേഴ്‌സിറ്റി അബൂദബി, സായിദ് യൂനിവേഴ്‌സിറ്റി എന്നിവയുമായി ഐ.ഐ.ടി. ഡൽഹി അബൂദബി കാമ്പസ് കൈകോർത്ത് പ്രവർത്തിക്കാനും തീരുമാനമായി.

ഗവേഷണം, അക്കാദമിക് പ്രോഗ്രാമുകൾ, ലാബ്, ഗവേഷണ സൗകര്യങ്ങൾ, അധ്യാപനം, വിദ്യാർഥികളുടെ യാത്ര എന്നീ മേഖലകളിലാണ് ഖലീഫ യൂനിവേഴ്‌സിറ്റിയുമായി സഹകരിക്കുക. സംയുക്ത ഗവേഷണ പദ്ധതികൾ, പി.ജി. തലത്തിൽ വിദ്യാർഥികളുടെ കൈമാറ്റം, സെമിനാർ, ശാസ്ത്രപരിപാടികൾ എന്നിവയിൽ സോബോൺ യൂനിവേഴ്‌സിറ്റിയുമായി കൈകോർക്കും. ഹ്രസ്വകാല പരിശീലനം, ഇന്റേൺഷിപ്പ് എന്നീ രംഗങ്ങളിലാണ് മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിക്കുക. അധ്യാപക പരിശീലനം, അക്കാദമിക പരിപാടികൾ എന്നിവക്കായി സായിദ് യൂനിവേഴ്‌സിറ്റിയുമായി ഐ.ഐ.ടി. അബൂദബി കാമ്പസ് സഹകരിക്കും. മന്ത്രിമാരായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ഷമ്മ അൽ മസ്‌റൂഇ, റീം അൽ ഹാഷ്മി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സൂധീർ, ഐഐടി ഡയറക്ടർ പ്രഫ. രങ്കൻ ബാനർജി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story