Quantcast

ഇസ്രായേലിനും ഹമാസിനുമിടയിൽ രൂപപ്പെട്ട കരാർ വിശദാംശങ്ങൾ പുറത്ത്

മരുന്നും സഹായവുമെത്തിക്കാനുള്ള തയാറാക്കിയ കരാറിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-17 17:01:19.0

Published:

17 Jan 2024 5:15 PM GMT

ഇസ്രായേലിനും ഹമാസിനുമിടയിൽ രൂപപ്പെട്ട കരാർ വിശദാംശങ്ങൾ പുറത്ത്
X

ദുബൈ: ബന്ദികൾക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതൽ സഹായവുമെത്തിക്കാൻ ഇസ്രായേലിനും ഹമാസിനുമിടയിൽ രൂപപ്പെട്ട കരാർ വിശദാംശങ്ങൾ പുറത്ത്​.ഒരുപെട്ടി മരുന്ന്​ ബന്ദികൾക്കു നൽകുമ്പോൾ 1000 പെട്ടി ഗസ്സക്കാർക്ക്​ നൽകണം എന്നതാണ്​ കരാറിലെ പ്രധാന വ്യവസ്ഥ. ആക്രമണം ഉപേക്ഷിച്ചില്ലെങ്കിൽ ഒരു മാസം കഴിഞ്ഞാൽ ഹൂതികളെ ആഗോളഭീകര പട്ടികയിൽ ഉൾപ്പെടുത്തുമെന്ന്​ അമേരിക്ക അറിയിച്ചു.ഇസ്രായേൽ സുരക്ഷക്ക്​ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഗുണം ചെയ്യുമെന്ന്​ യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ പറഞ്ഞു.

ഖത്തറിന്റെമധ്യസ്ഥതയിൽ ആഴ്ചകളായി തുടർന്നചർച്ചകളുടെ ഭാഗമായാണ്​ ബന്ദികൾക്ക്​ മരുന്നുൽപന്നങ്ങളും ഗസ്സയിലേക്ക്​ കൂടുതൽ സഹായം ലഭ്യമാക്കാൻ ഇസ്രായേലിനും ഹമാസിനും ഇടയിൽ ധാരണ രൂപപ്പെട്ടത്​.ഹമാസിന്റെ കൈകളിലുള്ള ബന്ദികളിൽ 45 പേർക്ക് വിവിധ രോഗങ്ങളുണ്ട്. ഇവർക്ക് മരുന്നുകൾ എത്തിക്കണം എന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.ഫ്രാൻസിൽ നിന്ന് ഖത്തർ മുഖേനയാണ് മരുന്ന് എത്തിക്കുക.ഈജിപ്തിലേക്ക്എത്തിച്ച മരുന്നുകൾ ഗസ്സയിൽ ഹമാസിന് കൈമാറും.

ഇതിന് പകരമായി കൂടുതൽ ട്രക്കുകൾ റഫ അതിർത്തി മുഖേന കടത്തിവിടാൻഇസ്രായേൽ സമ്മതിക്കും.പുതിയ ധാരണ ഖത്തർ മധ്യസ്​ഥതയിലുള്ള മികച്ച നേട്ടമാണെന്ന്​ ഫ്രാൻസ്​ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പ്രതികരിച്ചു.ബന്ദികളുടെ മോചനം ഉറപ്പാക്കാനുള്ള ചർച്ചകളിലും ഖത്തറിന്​ നിർണായക റോൾ വഹിക്കാനാകുമെന്ന്​ അമേരിക്ക പ്രതികരിച്ചു. ആക്രമണം ഉപേക്ഷിച്ചില്ലെങ്കിൽ ഒരു മാസം കഴിഞ്ഞാൽ യെമനിലെ ഹൂതികളെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പടുത്തുമെന്ന്​ ​ അമേരിക്ക .

എന്തു വില കൊടുത്തും ഗസ്സ യുദ്ധം തുടരുമെന്ന്​ നെതന്യാഹു ആവർത്തിച്ചു.ഖാൻയൂനുസിലുടനീളംബോംബിടുകയാണ് ഇസ്രായേൽ.അമ്പതിലധികം പേരാണ്​ ഇന്നു മാത്രം ഖാൻയൂനുസിൽകൊല്ലപ്പെട്ടത്.ഖാൻയൂനുസിലെ നാസർ ആശുപത്രി ഇസ്രായേൽ ഭീഷണിയെ തുടർന്ന്​ ഒഴിപ്പിച്ചു.

ആശുപത്രിയുടെചുറ്റിലും ഇസ്രായേൽ ബോംബിട്ടു.ഗുരുതരരോഗികളടക്കമുള്ളവരെ ആശുപത്രിയിൽ നിന്നും ഒഴിപ്പിക്കേണ്ടി വന്നു.ദാവോസിൽ തുടരുന്ന ലോക സാമ്പത്തിക ഫോറം സമ്മേളനത്തിലും ഗസ്സ വിഷയം പ്രധാന ചർച്ചയായി. ഇസ്രായേൽ സുരക്ഷക്ക്​ സ്വതന്ത്ര ഫലസ്​തീൻ രാജ്യം അനിവാര്യമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ. ലബനാൻ ഉൾപ്പെടെ മറ്റിടങ്ങളിലേക്ക്​ കൂടി സംഘർഷം പടരാനുള്ള സാധ്യത അവസാനിക്കണമെങ്കിൽ ഗസ്സ യുദ്ധത്തിന്​ ഉടൻ അറുതി വേണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​. ഗസ്സയിൽ യുദ്ധം ചെയ്യാൻ റിസർവ്​ സൈനികർ മടിക്കുന്നത്​ സേനക്ക്​ തിരിച്ചടിയാ​ണെന്ന്​ ഔദ്യോഗിക ഇസ്രായേലി റേഡിയോ.

ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്നപ്രമേയം യുഎസ് സെനറ്റിൽ അവതരിപ്പിച്ചു. ഡെമോക്രേറ്റ് നേതാവ് ബേണി സാൻഡേഴ്സ് അവതരിപ്പിച്ച പ്രമേയത്തിന് 11 പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇസ്രായേലിന് സാമ്പത്തിക പിന്തുണ നൽകുമ്പോൾ ആ പണം ഉപയോഗിച്ച്മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു പ്രമേയം.72 പേർ എതിർത്ത് വോട്ടുചെയ്തതിനാൽ പ്രമേയം പാസായില്ല.

TAGS :

Next Story