Quantcast

പണം പോട്ടെ പവർ വരട്ടെ..; ദുബൈയിലെ കോടികളുടെ നമ്പർ പ്ലേറ്റ് ലേലത്തിൻ്റെ വിശേഷങ്ങൾ

ദുബൈ റോഡ് ഗതാഗത അതോറിറ്റി നടത്തിയ നമ്പർ പ്ലേറ്റ് ലേലത്തിലൂടെ 8.1 കോടി ദിർഹമാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    30 Dec 2024 11:49 AM GMT

പണം പോട്ടെ പവർ വരട്ടെ..; ദുബൈയിലെ കോടികളുടെ നമ്പർ പ്ലേറ്റ് ലേലത്തിൻ്റെ വിശേഷങ്ങൾ
X

വാഹനങ്ങൾക്ക് ഇഷ്ട നമ്പർ കിട്ടാൻ എത്ര പണം മുടക്കും? കീശ കാലിയായാലും വേണ്ടിയില്ല, ഫാൻസി നമ്പറിങ്ങു പോരട്ടെ എന്നു വിചാരിക്കും കൈയിൽ പണമുള്ള വാഹനപ്രേമികൾ. ബിബി 55, എ.എ 21, ബി.ബി100, ബി.ബി 11111... നിരത്തിലിറക്കിയാൽ ആളുകൾ കണ്ണെടുക്കാത്ത 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി ലേലത്തിൽ വച്ചിരുന്നത്. ലേലം വഴി അതോറിറ്റിയുടെ ഖജനാവിലെത്തിയത് 8.1 കോടി ദിർഹവും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്.

ബി.ബി55 എന്ന നമ്പറിനായിരുന്നു ഡിമാൻഡ് കൂടുതൽ. ആളുകൾ മത്സരിച്ച് വിളിച്ചതോടെ നമ്പറിന്റെ വിലയങ്ങ് കത്തിക്കയറി. ഒടുവിൽ വിളിച്ചു പോയത് 63ലക്ഷം ലക്ഷം ദിർഹത്തിന്. നമ്പർ എ.എ 21 പിടിക്കാനും വാശി മൂത്ത ലേലം നടന്നു. അവസാനം നമ്പർ വിളിച്ചെടുത്തത് 61.6 ലക്ഷം ദിർഹത്തിന്. ബി.ബി100 നമ്പറിനുമുണ്ടായി ആവശ്യക്കാരേറെ. നമ്പർ വിളിച്ചു പോയത് 50 ലക്ഷം ദിർഹത്തിന്. ബി.ബി 11111 നമ്പർ വിറ്റുപോയത് 42.1 ലക്ഷം ദിർഹമിനാണ്.

ശനിയാഴ്ച ഇൻറർകോണ്ടിനെൻറൽ ദുബൈ ഫെസ്റ്റിവൽ സിറ്റി ഹോട്ടലിലായിരുന്നു ലേലം. എക്സ്‌ക്ലൂസീവ് വാഹന നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇരുപത്തി അയ്യായിരം ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്ക് ആർടിഎയിൽ കെട്ടിവച്ചവർക്കാണ് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം. ആർടിഎ വെബ്‌സൈറ്റ് വഴിയോ ഡ്രൈവ് ആപ് വഴിയോടെ രജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്.


TAGS :

Next Story