അബൂദബിയിൽ പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചു
എല്ലാ കേന്ദ്രങ്ങളിലും 65 ദിർഹമായിരിക്കും നിരക്കെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അമിത നിരക്ക് ഈടാക്കിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടി യെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അബൂദബിയിൽ പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചു. എല്ലാ കേന്ദ്രങ്ങളിലും 65 ദിർഹമായിരിക്കും നിരക്കെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അമിത നിരക്ക് ഈടാക്കിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അബൂദബി എമിറേറ്റിലെ എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും കോവിഡ് പി.സി.ആർ പരിശോധനക്ക് 65 ദിർഹമായിരിക്കും നിരക്കെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്രവ ശേഖരണം, പരിശോധന, ഫലങ്ങൾ റിപ്പോർട്ട് ചെയ്യൽ എന്നിവ ഉൾപ്പെടുന്ന പി.സി.ആർ പരിശോധനാ പ്രക്രിയയുടെ നിരക്ക് 65 ദിർഹം മാത്രമായിരിക്കും. അടിയന്തിര സ്വഭാവത്തിൽ റിപ്പോർട്ട് ലഭ്യമാക്കുന്നതിനും നിരക്ക് ഇതു തന്നെയായിരിക്കും.
കൂടുതൽ നിരക്ക് ഈടാക്കിയാൽ പി.സി.ആർ പരിശോധന നടത്താനുള്ള സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. ഇതിനു പുറമെ നിയമപ്രകാരം ഫൈന്‍ ഈടാക്കുമെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. കോവിഡ് ആരംഭിച്ച ആദ്യകാലത്ത് അബൂദബിയിൽ പി.സി.ആർ നിരക്ക് 370 ദിർഹമായിരുന്നു. പിന്നീട് ഘട്ടംഘട്ടമായാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. യു.എ.ഇയിൽ ഏറ്റവും കുറഞ്ഞ നിരക്കും അബൂദബിയിലാണ്.
കോവിഡ് രോഗ സന്ദർഭത്തിലും നിർബന്ധിത ക്വാറന്റീന്‍ ഘട്ടത്തിലും പരിശോധനാ ചെലവ് സർക്കാർ വഹിക്കും. രോഗലക്ഷണങ്ങളില്ലെങ്കിൽ പി.സി.ആർ ടെസ്റ്റ് ചെലവ് വ്യക്തികൾ തന്നെ വഹിക്കേണ്ടിവരും.
Adjust Story Font
16