ദൈദ് സർവകലാശാല അടുത്തമാസം ഉദ്ഘാടനം ചെയ്യും
കാർഷിക, വെറ്ററിനറി പഠനത്തിന് ഊന്നൽ
ഷാർജ: ഷാർജ ദൈദിലെ പുതിയ യൂനിവേഴ്‌സിറ്റി അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന് ഷാർജ ഭരണാധികാരി അറിയിച്ചു. കാർഷിക പഠനം, വെറ്റിനറി മെഡിസിൻ എന്നിവക്ക് ഊന്നൽ നൽകുന്നതായിരിക്കും ഈ സർവകലാശാല. സെപ്തംബർ 16 നാണ് അൽദൈദിലെ പുതിയ സർവകലാശാല ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുക.
സർവകലാശാലയിലെ വെറ്ററിനറി മെഡിസിൻ വിഭാഗത്തിലേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചതായും ഷാർജ ഭരണാധികാരി പറഞ്ഞു. ഈ മേഖലയിലെ പഠനത്തിന് സാധാരണ വൈദ്യശാസ്ത്രത്തിലെ പഠനത്തിന് സമാനമായ ചെലവും പ്രയത്‌നവും ആവശ്യമായതിനാൽ, സെക്കൻഡറി വിദ്യഭ്യാസത്തിൽ മികച്ച ഗ്രേഡ് നേടിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ ടി.വിയിലും റേഡിയോയിലും പ്രക്ഷേപണം ചെയ്യുന്ന 'ഡയറക്ട് ലൈൻ' പരിപാടിയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഷാർജയുടെ സെൻട്രൽ മേഖലക്ക് ഏറെ പ്രയോജനം ചെയ്യുന്നതാകും പുതിയ യൂനിവേഴ്‌സിറ്റിയെന്നാണ് വിലയിരുത്തൽ. പ്രത്യേക കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സർവകലാശാല മറ്റ് സർവ്വകലാശാലകളിൽ നിന്ന് വേറിട്ടുനിൽക്കുമെന്നും ശൈഖ് സുൽത്താൻ പറഞ്ഞു.
Adjust Story Font
16