റിക്രൂട്ടിങ് ഏജൻസികൾ തമ്മിലെ തർക്കം; പാസ്‌പോർട്ട് നഷ്ടപ്പെട്ട് കൊല്ലം സ്വദേശിനി
കൊല്ലം സ്വദേശി അനിതയാണ് ഏജൻസിക്കാർ ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് അജ്മാനിൽ കുടുങ്ങിയത്.
അജമാൻ: റിക്രൂട്ടിങ് ഏജൻസിക്കാർ തമ്മിലെ തർക്കത്തെ തുടർന്ന് പാസ്‌പോർട്ട് നഷ്ടപ്പെട്ട മലയാളി വീട്ടുജോലിക്കാരി അജ്മാനിൽ പ്രതിസന്ധിയിൽ കഴിയുന്നു. കൊല്ലം സ്വദേശി അനിതക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ഒമാനിൽനിന്ന് ഇവരെ ദുബൈയിലെത്തിച്ച ഏജൻസിക്കാർ ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ ഇവരുടെ പാസ്‌പോർട്ടും യാത്രരേഖകളുമായി മുങ്ങുകയായിരുന്നു.
കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് കൊല്ലം സ്വദേശി അനിത ദുബൈയിലെ മലയാളിയുടെ ഒരു റിക്രൂട്ടിങ് എജൻസി വഴി നാട്ടിൽനിന്ന് ഒമാനിലെത്തുന്നത്. മസ്‌കത്തിലെ ഒരു അറബിവീട്ടിൽ ഇവർക്ക് ജോലിയും വിസയും ലഭിച്ചു. എന്നാൽ, ജോലിഭാരം താങ്ങാനാവാതെ ഇവർ മസ്‌കത്തിലെ റിക്രൂട്ടിങ് ഏജൻസിയിലേക്ക് മടങ്ങി. ദിവസങ്ങളോളം അവിടെ തങ്ങിയ അനിതയെ ദുബൈയിലെത്തിക്കാൻ യുഎഇയിലെ റിക്രൂട്ടിങ് ഏജൻസി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒരു ഒമാൻ സ്വദേശി ഇവരെ വാഹനത്തിൽ ദുബൈയിലെത്തിച്ചു. ഇവരെ കൈമാറുന്നതിന് ഒമാനിലെ ഏജൻസി ദുബൈയിലെ ഏജൻസിയോട് 12,000 ദിർഹം അഥവാ രണ്ടരലക്ഷം രൂപയോളം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ ഏജൻസി വിസമ്മതിച്ചതിനെ തുടർന്ന് ഇവരെ കൊണ്ടുവന്ന ഒമാൻ സ്വദേശി പാസ്‌പോർട്ടും രേഖകളുമായി കടന്നു. അനിതയെ അജ്മാനിലുള്ള റിക്രൂട്ടിങ് ഏജൻസിയുടെ കേന്ദ്രത്തിലാക്കിയാണ് ഇയാൾ മുങ്ങിയത്.
Adjust Story Font
16