മയക്കുമരുന്ന് വിമുക്തി: ദുബൈ പൊലീസിന്‍റെ സംവിധാനം ഉപയോഗിച്ചത് 576 പേർ
അഞ്ചുവർഷത്തിനിടെയാണ് ഇത്രയും പേർ പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധവിഭാഗമായ ഹിമായ ഇന്റർനാഷണലിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്
ദുബൈ: മയക്കുമരുന്ന് അടിമത്തത്തിൽ നിന്ന് മോചിതരാകാനുള്ള ദുബൈ പൊലീസിന്‍റെ സംവിധാനം 576 പേർ പ്രയോജനപ്പെടുത്തി. അഞ്ചുവർഷത്തിനിടെയാണ് ഇത്രയും പേർ പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധവിഭാഗമായ ഹിമായ ഇന്റർനാഷണലിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്.
നിയമത്തിലെ ആർട്ടിക്ൾ 89പ്രകാരം മയക്കുമരുന്ന്ഉപയോഗിക്കുന്നവർക്ക് വിമുക്തി നേടുന്നതിന് പൊലീസിനെ സമീപിക്കാം നേരത്തെ ലഹരി ഉപയോഗിച്ചതിന് പൊലീസ് കേസെടുക്കില്ല. നിരവധി പേരിപ്പോൾ ചികിൽസക്കായി നിർഭയം പൊലീസിനെ സമീപിക്കുന്നുണ്ട്. ദുബൈ പൊലീസ് മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്‍റെ വാർഷിക വിലയിരുത്തലിലാണ്ഇക്കാര്യം വ്യക്തമാക്കിയത്.
അവലോകന യോഗത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അടക്കം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. മയക്കുമരുന്ന് കടത്തുകാരെയും വിൽപനക്കാരെയും കണ്ടെത്തുന്നതിനും പിടികൂടുന്നതിനും നൂതനമായ സംവിധാനങ്ങൾ വികസിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ കമാൻഡർ ഇൻ ചീഫ്പ്രശംസിച്ചു.
Adjust Story Font
16