Quantcast

ദുബൈയിൽ വീണ്ടും മയക്കുമരുന്ന്​ വേട്ട; രണ്ട് ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി

62 ലക്ഷം ദിർഹം വിലവരുന്ന ഗുളികകളാണ്​ പിടികൂടിയത്​.

MediaOne Logo

Web Desk

  • Updated:

    2023-09-17 18:38:12.0

Published:

17 Sep 2023 5:50 PM GMT

ദുബൈയിൽ വീണ്ടും മയക്കുമരുന്ന്​ വേട്ട; രണ്ട് ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി
X

എയർ കാർഗോ വഴി ദുബൈയിലേക്ക്​ കടത്താൻ ശ്രമിച്ച രണ്ടു ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ ദുബൈ കസ്റ്റംസ്​ പിടികൂടി. 62 ലക്ഷം ദിർഹം വിലവരുന്ന ഗുളികകളാണ്​ പിടികൂടിയത്​. രണ്ട്​ കാർഗോകളിലായി മയക്കുമരുന്ന്​ കടത്താനായിരുന്നു ശ്രമം.

ദുബൈ കസ്റ്റംസ്​ വിഭാഗം നടത്തിയ പരിശോധനയിലാണ്​ ആദ്യ കാർഗോയിൽ 20 പാർസലുകളിലായി 460 കിലോയുടെ നിരോധിത ഗുളികൾ കണ്ടെത്തിയത്​. ഇതിന്​ 10 ലക്ഷം ദിർഹം വിലവരും. പിന്നാലെയെത്തിയ രണ്ടാമത്തെ കാർഗോയിൽ 22 പാർസലുകളിലായി 520 കിലോ 175,300 ട്രമാഡോൾ ഗുളികകളും കണ്ടെത്തുകയായിരുന്നു. ഇതിന്​ 52,50,000 ദിർഹം വിലവരുമെന്ന്​ കസ്​റ്റംസ്​ വിഭാഗം അറിയിച്ചു. പാർസൽ ഉടമ​കളേയും പിടിച്ചെടുത്ത ഗുളികകളും നിയമനടപടികൾക്കായി ദുബൈ പൊലീസിന്‍റെ മയക്കുമരുന്ന്​ വിരുദ്ധ വകുപ്പിന്​ കൈമാറിയിട്ടുണ്ട്​.

ഒരാഴ്​ചക്കിടെ രണ്ടാം തവണയാണ്​ ദുബൈയിൽ മയക്കുമരുന്ന്​ ഗുളികകൾ പിടികൂടുന്നത്​. ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന പരിശോധനയിൽ അഞ്ച്​ ഷിപ്പിങ്​ കണ്ടെയ്​നറുളകളിലായി കടത്താൻ ശ്രമിച്ച 387 കോടി ദിർഹം വിലമതിക്കുന്ന കപ്​ടഗോൺ ഗുളികകൾ പിടികൂടിയിരുന്നു. ലഹരികടത്തു സംഘത്തിലെ ആറു പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വീട്​ നിർമാണത്തിനായി ഉപയോഗിക്കുന്ന വാതിലുകളിലും പാനലുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്​. യു.എ.ഇ. തീരത്തെത്തിയ ചരക്ക് കപ്പലിൽ നിരോധിത വസ്തുക്കളടങ്ങിയ കണ്ടെയ്നറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ദൗത്യം ആരംഭിച്ചത്. യു.എ.ഇയിലെത്തിച്ച ശേഷം മറ്റൊരു രാജ്യത്തേക്ക് ലഹരിമരുന്നുകൾ കടത്താനായിരുന്നു സംഘത്തിന്‍റെ പദ്ധതി.

TAGS :

Next Story