Quantcast

റെക്കോർഡിട്ട്​ ദുബൈ വിമാനത്താവളം; ഈദ്​ ദിനത്തിൽ മാത്രം രണ്ട് ​ലക്ഷം യാത്രക്കാർ

ആഘോഷ സന്ദർഭങ്ങളിൽ ദുബൈയിൽ ചെലവിടാനെത്തുവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്​.

MediaOne Logo

Web Desk

  • Published:

    24 April 2023 7:23 PM GMT

Dubai airport on record, Two lakh passengers on Eid Day
X

ദുബൈ: ചെറിയ പെരുന്നാൾ ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്​ രണ്ടു ലക്ഷം പേർ. ദുബൈ മീഡിയ ഓഫീസാണ് ​ഇക്കാര്യം അറിയിച്ചത്​. ഈ മാസം ആദ്യത്തിൽ പുറത്തുവന്ന എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ റിപ്പോർട്ട് ​അനുസരിച്ച്​ തുടർച്ചയായി ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആഘോഷ സന്ദർഭങ്ങളിൽ ദുബൈയിൽ ചെലവിടാനെത്തുവരുടെ എണ്ണം ഗണ്യമായി വർധിച്ചിരിക്കുകയാണ്​. ഓരോ വർഷവും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം ഉയരുകയാണെന്ന്​ കണക്കുകൾ പുറത്തുവിട്ട് ജ‌നറൽ ഡയറക്ടറേറ്റ് ഓഫ് റ‌സിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്​. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

പെരുന്നാൾ സീസണിൽ മിഡിൽ ഈസ്റ്റിലെ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന്​ എമിറേറ്റ്​സ് ​വിമാനക്കമ്പനി അറിയിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നത് ​പരിഗണിച്ചാണ് ​ഏപ്രിൽ 19 മുതൽ മേയ്​ 31 വരെ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചത്​. ഗൾഫ് ​​രാജ്യങ്ങളിലെ ആറു നഗരങ്ങളിലേക്ക് ​38 കൂടുതൽ വിമാനങ്ങളാണ്​ ഉൾപ്പെടുത്തിയത്​.

റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈത്ത്​, ബെയ്‌റൂത്​ എന്നിവിടങ്ങളിലേക്കാണ്​ അധിക വിമാനങ്ങൾ ഏർപ്പെടുത്തിയത്​. ഇതിലൂടെ പെരുന്നാൾ സീസണിൽ 1.1 ലക്ഷത്തിലധികം യാത്രക്കാർ എമിറേറ്റ്‌സിന് ​മാത്രമായി ലഭിക്കുമെന്നാണ്​ പ്രതീക്ഷ. ‌

കോവിഡാനന്തരം സർവീസുകൾ സജീവമായതോടെ അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണം 2022ൽ 6.6 കോടിയിലധികമായി. നടപ്പുവർഷം യാത്രക്കാരുടെ എണ്ണം 7.8 കോടിയായി വർധിക്കുമെന്നാണ് ​പ്രതീക്ഷ.



TAGS :

Next Story