ആഗോള റാങ്കിങ്ങിൽ പ്രവാസികളുടെ പ്രിയപ്പെട്ട നഗരങ്ങളായി ദുബൈയും അബൂദബിയും
വലൻസിയ ഒന്നാമതെത്തിയപ്പോൾ രണ്ടും ഒൻപതും സ്ഥാനങ്ങളാണ് യു.എ.ഇ നഗരങ്ങൾ നേടിയത്
2022ലെ ഇന്റർനേഷൻസ് എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിൽ ആദ്യപത്തിൽ ഇടം പിടിച്ചിരിക്കുകയാണ് യു.എ.ഇയിലെ പ്രധാന നഗരങ്ങളായ ദുബൈയും അബൂദബിയും. പ്രവാസികൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കാനും ജോലി ചെയ്യാനും ഇഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങളിൽ രണ്ടാം സ്ഥാനമാണ് ദുബൈ നേടിയത്.
ലിസ്റ്റിൽ അബൂദാബി ഒമ്പതാം സ്ഥാനം നേടിയപ്പോൾ സ്പെയിനിലെ വലൻസിയയാണ് ഒന്നാമതെത്തിയത്. മെക്സിക്കോ സിറ്റി, ലിസ്ബൺ, മാഡ്രിഡ്, ബാങ്കോക്ക് എന്നിവയാണ് മൂന്നുമുതൽ ആറ് വരെയുള്ള സ്ഥാനങ്ങളിൽ. എട്ടാമത് മെൽബണും സിംഗപ്പൂർ 10 ാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ദുബൈ മൂന്നാം സ്ഥാനം നേടിയപ്പോൾ അബൂദബി 16ാം സ്ഥാനത്തായിരുന്നു. 50 നഗരങ്ങളിൽനിന്നുള്ള 11,970 ആളുകൾക്കിടയിലാണ് പഠനം നടന്നത്.
Next Story
Adjust Story Font
16