Quantcast

ദുബൈയിൽ ബസ് സ്‌റ്റേഷൻ, ഡിപ്പോ നവീകരണത്തിന് കരാറായി

പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച മൂന്നു വർഷ പദ്ധതിക്ക്​ കീഴിലാണ്​ പുതിയ പ്രവർത്തനങ്ങൾ​.

MediaOne Logo

Web Desk

  • Updated:

    2024-03-31 19:00:20.0

Published:

31 March 2024 5:53 PM GMT

ദുബൈയിൽ ബസ് സ്‌റ്റേഷൻ, ഡിപ്പോ നവീകരണത്തിന് കരാറായി
X

ദുബൈ: പൊതുഗതാഗത സൗകര്യങ്ങൾ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിൽ 16 ബസ്​ സ്റ്റേഷനുകളും ആറ്​ ഡിപോകളും വികസിപ്പിക്കുന്നതിന്​ കരാർ നൽകി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി. പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച മൂന്നു വർഷ പദ്ധതിക്ക്​ കീഴിലാണ്​ പുതിയ പ്രവർത്തനങ്ങൾ​.

16 ബസ്​​ സ്​റ്റേഷനുകളിൽ ഒമ്പതെണ്ണം ദേരയിലും ഏഴു സ്​റ്റേഷനുകൾ ബർ ദുബൈയിലുമാണ്​​. മാൾ ഓഫ്​ എമിറേറ്റ്​സ്​, സബ്ക, ജബൽ അലി, അൽഖൂസ്​, ഇബ്​ൻ ബത്തൂത്ത, ഹത്ത, ഗോൾഡ്​ സൂക്ക്​, അൽ ഖിസൈസ്​, ദേര സിറ്റി സെന്‍റർ, അൽ ഖുബൈബ, യൂനിയൻ, അൽ സത്​വ, അൽ റാശിദിയ, അബൂ ഹെയ്​ൽ, ഇത്തിസലാത്ത്​, കറാമ എന്നിവിടങ്ങളിലുള്ള സ്​റ്റേഷനുകളാണ്​ വികസിപ്പിക്കുന്നത്​. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത ചില ടെർമിനുകൾ പുതുക്കിപ്പണിയുകയും ഇവിടങ്ങളിൽ പ്രാർഥന മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്യും.

അൽ ഖവാനീജ്​, അൽ ഖിസൈസ്​, അൽ റുവയ്യാ, അൽ അവീർ, ജബൽ അലി, അൽ ഖൂസ്​ എന്നിവിടങ്ങളിലാണ്​ ആറ്​ ബസ്​ ഡിപോകളുടെ നവീകരണം​. പരിശോധന പാതകളുടെ നവീകരണം, എഞ്ചിൻ വാഷ് ലെയ്‌നുകളുടെ നിർമാണം, ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തൽ, ഫ്ലോർ അറ്റുകറ്റപ്പണികൾ, പുതിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, പൊതു സൗകര്യങ്ങൾ പുനഃസ്ഥാപിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.

ഇതു കൂടാതെ ജബൽ അലി, അൽ ഖൂസ്​ ഡിപോകളിൽ ഡ്രൈവർമാർക്കായി താമസ കെട്ടിടം നിർമിക്കുകയും ട്രാഫിക്​ സിഗ്​നലുകൾ സ്ഥാപിക്കുകയും ചെയ്യും. കാൽനടക്കാർക്കായി പ്രത്യേക പാതകളും ഇവിടെ നിർമിക്കും.



TAGS :

Next Story