Quantcast

ദുബൈ നഗരത്തിലെ സെൻട്രൽ കൂളിങ് സംവിധാനമായ എംപവറിന്റെ ഓഹരികളും ഷെയർമാർക്കറ്റിലേക്ക്‌

പത്ത് ഫിൽസായിരിക്കും ഒരു ഓഹരിയുടെ വില

MediaOne Logo

Web Desk

  • Updated:

    2022-10-24 18:20:43.0

Published:

24 Oct 2022 6:16 PM GMT

ദുബൈ നഗരത്തിലെ സെൻട്രൽ കൂളിങ് സംവിധാനമായ എംപവറിന്റെ ഓഹരികളും ഷെയർമാർക്കറ്റിലേക്ക്‌
X

ദുബൈ നഗരത്തിലെ സെൻട്രൽ കൂളിങ് സംവിധാനമായ എംപവറിന്റെ ഓഹരികളും ഷെയർമാർക്കറ്റിലേക്ക്. കമ്പനിയുടെ ഒരു ബില്യൻ ഷെയറുകളാണ് ഈമാസം ഓഹരി വിപണിയിലെത്തുക. പത്ത് ഫിൽസായിരിക്കും ഒരു ഓഹരിയുടെ വില.

എ സി ക്ക് പകരം ഒരു മേഖലയിലെ വീടുകളും കെട്ടിടങ്ങളും തണുപ്പിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് സെൻട്രൽ കൂളിങ് സിസ്റ്റം. ദുബൈ നഗരത്തിൽ ഇത് നടപ്പാക്കുന്ന എമിറേറ്റ്സ് സെന്ട്രൽ കൂളിങ് സിസ്റ്റ്റം കോർപറേഷൻ അഥവാ എംപവറാണ് ഓഹരികൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. പത്ത് ഫിൽസ് വിലയുള്ള ശതകോടി ഓഹരികളാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് വഴി ഓഹരി വിപണിയിൽ വിറ്റഴിക്കുക.

ഈമാസം 31 മുതൽ ഓഹരികൾ സ്വന്തമാക്കാൻ അപേക്ഷ നൽകാം. പൊതുജനങ്ങൾക്ക് നവംബർ ഏഴിനും, മറ്റു നിക്ഷേപകർക്ക് നവംബർ എട്ടിനും ഓഹരി വിൽപന അവസാനിപ്പിക്കും. എല്ലാവർഷവും ഏപ്രിലിലും, ഒക്ടോബറിലും രണ്ടുതവണ ഡിവിഡന്റ് നൽകുന്ന വിധമാണ് ഓഹരി നിക്ഷേപം സ്വീകരിക്കുന്നത്. ഇടപാടുകൾ ശരീഅത്ത് നിയമത്തിന് വിധേയമായിരിക്കും.

എമിറേറ്റ്സ് എൻബിഡി ബാങ്കിന്റെ ശരീഅ സൂപ്പർവിഷൻ വിഭാഗമത്തിനാണ് ഇതിന്റെ മേൽനോട്ട ചുമതല. ഓഹരി നിക്ഷേപകർക്ക് അടുത്തവർഷം ഏപ്രിലിൽ 425 മില്യൻ ദിർഹം ആദ്യത്തെ ഡിവിഡന്റായി നൽകാൻ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. വർഷം 850 മില്യൺ ഡിവിഡന്റും വിതരണം ചെയ്യാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

TAGS :

Next Story