ദുബൈ എക്സ്പോ; കോവിഡ് ചട്ടങ്ങള്‍ പുറത്തുവിട്ടു
എക്സ്പോ സന്ദർശകർക്ക് സൗജന്യ പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കും.
ഒക്ടോബർ ഒന്നിനാരംഭിക്കുന്ന ദുബൈ എക്സ്പോയിലെ പ്രവേശനത്തിന് കോവിഡ് ചട്ടങ്ങൾ ബാധകമായിരിക്കും. അതാത് രാജ്യങ്ങൾ അംഗീകരിച്ച ഏതെങ്കിലും വാക്സിൻെറ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കോവിഡ് നെഗറ്റീവ് റിസൽട്ടുള്ളവർക്കും മാത്രമായിരിക്കും പ്രവേശനാനുമതി. എക്സ്പോ സന്ദർശകർക്ക് സൗജന്യ പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യവും ഒരുക്കും.
ലോകോത്തര പ്രദർശനം ആരംഭിക്കാൻ ഇനി രണ്ടാഴ്ചക്കാലം മാത്രം ബാക്കിനിൽക്കെയാണ് കോവിഡ് പ്രോട്ടോകാൾ സംബന്ധിച്ച് അധികൃതർ വിശദീകരണം നൽകിയത്. ൮ വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് എക്സ്പോ 2020 ദുബൈ സന്ദർശിക്കാൻ വാക്സിനേഷൻെറ തെളിവോ പി.സി.ആർ പരിശോധന നെഗറ്റീവ് ഫലമോ ഹാജരാക്കണം. മൂന്നു ദിവസങ്ങൾക്കുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് റിസൽട്ടുള്ളവർക്കും പ്രവേശനം അനുവദിക്കും
മുൻകൂട്ടി കോവിഡ് പരിശോധന നടത്താത്തവർക്കായി എക്സ്പോയുടെ വിവിധ കേന്ദ്രങ്ങളിൽ ടെസറ്റിനുള്ള സൗകര്യവും ഒരുക്കും. ഏകദിന പാസുള്ളവർക്കും സീസൺ പാസുള്ളവർക്കും നഗരത്തിൻെറ വിവിധ ഭാഗങ്ങളിലായി സൗജന്യ കോവിഡ് പരിശോധന അനുവദിക്കും.
പരിശോധനാ കേന്ദ്രങ്ങളെ കുറിച്ച വിവരങ്ങൾ എക്സ്പോ വെബ്സൈറ്റിൽ ഉൾപ്പെടുത്തും. വലിയ തോതിൽ സന്ദർശകർ എക്സ്പോ വേദിയിലേക്ക് വരുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Adjust Story Font
16