Quantcast

ദുബൈ എക്​സ്​പോയിൽ പ്രതീക്ഷയർപ്പിച്ച്​ വിപണി; ബിസിനസ്​ മേഖല മെച്ചപ്പെടുമെന്ന്​ സർവേ

ഈ ​വർഷ​ത്തിന്റെ മൂന്നാം പാദത്തിൽ ദുബൈയിൽ ബിസിനസ്​ മേഖല കൂടുതൽ കരുത്താർജിക്കുമെന്നാണ്​ ഏറ്റവും പുതിയ​ സർവേ റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    16 July 2021 6:37 PM GMT

ദുബൈ എക്​സ്​പോയിൽ പ്രതീക്ഷയർപ്പിച്ച്​ വിപണി; ബിസിനസ്​ മേഖല മെച്ചപ്പെടുമെന്ന്​ സർവേ
X

ഒക്ടോബറിൽ ആരംഭിക്കുന്ന ദുബൈ എക്സ്പോയിൽ പ്രതീക്ഷയർപ്പിച്ച്​ ബിസിനസ്​ ലോകം. ഈ ​വർഷ​ത്തിന്റെ മൂന്നാം പാദത്തിൽ ദുബൈയിൽ ബിസിനസ്​ മേഖല കൂടുതൽ കരുത്താർജിക്കുമെന്നാണ്​ ഏറ്റവും പുതിയ​ സർവേ റിപ്പോർട്ട്​. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന്​ യാത്രാവിലക്ക്​ നീക്കുന്നതോടെ വൻതോതിൽ സന്ദർശകർ എത്തിച്ചേരുമെന്ന പ്രതീക്ഷയും ശക്തമാണ്​.

ദു​ബൈ ചേംബ​ർ ഓ​ഫ്​ കൊമേഴ്സ്​ ആൻഡ്​ ഇൻഡസ്ട്രിയാണ്​ സർവേ​ നടത്തിയത്​. ഇതിൽ പെങ്കടുത്ത മൂന്നിൽ രണ്ട്​ സംരംഭക​രും വലിയ ആത്മവിശ്വാസമാണ്​ പ്രകടിപ്പിച്ചത്​. രണ്ടാം പാദത്തിൽ സർവേ നടത്തിയപ്പോൾ 48 ശതമാനം മാത്രമാണ്​ ആത്മവിശ്വാസത്തിന്റെ തോത്​. എന്നാൽ, എക്സ്പോയോട്​ അടുക്കുന്ന മൂന്നാം പാദത്തിൽ സർവേയുടെ ഭാഗമായ 66 ശത​മാനം പേരും പ്രതീക്ഷയിലാണ്​.

2014ന്​ ​ശേഷം ആദ്യമായാണ്​ ബിസിനസ്​ രംഗത്തുള്ളവർ ഇത്രയേറെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്​. എക്സ്പോയിലൂടെ ലഭിക്കുന്ന പ്രതീക്ഷ ഏറെ വലുതായിരിക്കുമെന്ന്​ ദുബൈ ചേംബർ പ്രസിഡന്റും ചീഫ്​ എക്സിക്യൂട്ടീ​വുമായ ഹമദ്​ ബുവാമിം പറഞ്ഞു.

കോവിഡ്​ വാക്സിനേഷൻ രംഗത്തെ മുന്നേറ്റമാണ്​ യു.എ.ഇയുടെ ഏറ്റവും വലിയ കൈമുതൽ. വൈകുന്ന പേയ്മന്റുകൾ, വിലക്കിഴിവിന്റെ ​മത്സരങ്ങൾ, അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില എന്നിവ ബിസിനസുകാർക്ക്​ പ്രയാസം സൃഷ്​ടിക്കുന്നുണ്ട്​. എന്നാൽ അധികം വൈകാതെ ഈ സാഹചര്യം മറികടക്കാൻ കഴിയും എന്നുതന്നെയാണ്​ പൊതു വിലയിരുത്തൽ.

TAGS :

Next Story