Quantcast

'ദുബൈ എക്സ്പോ സിറ്റി' ഒക്ടോബറിൽ തുറക്കും

ദുബൈ വേൾഡ് എക്സ്പോ നടന്ന വേദിയാണ് അത്യാധുനിക സൗകര്യമുള്ള, പരിസ്ഥിതി സൗഹൃദ നഗരമായി മാറുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-20 18:45:55.0

Published:

20 Jun 2022 4:28 PM GMT

ദുബൈ എക്സ്പോ സിറ്റി ഒക്ടോബറിൽ തുറക്കും
X

'ദുബൈ എക്സ്പോ സിറ്റി' ഒക്ടോബറിൽ തുറക്കും. ദുബൈ വേൾഡ് എക്സ്പോ നടന്ന വേദിയാണ് അത്യാധുനിക സൗകര്യമുള്ള, പരിസ്ഥിതി സൗഹൃദ നഗരമായി മാറുന്നത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.


രണ്ടേമുക്കാൽ കോടിയോളം സന്ദർശകർ എത്തിയ ദുബൈ എക്സ്പോ മേളയുടെ ഓർമകൾ പേറുന്ന അത്യാധുനിക നഗരമായിരിക്കും എക്സ്പോ സിറ്റി ദുബൈയെന്ന്
ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ചൂണ്ടിക്കാട്ടി. ദുബൈ എക്സ്പോയിലേക്ക് സന്ദർശകരെ ആകർഷിച്ച പലതും നഗരത്തിൽ നിലനിൽത്തും. നഗരത്തിനകത്ത് കാറും മറ്റുവാഹനങ്ങളുമുണ്ടാവില്ല. ബഗികളിലായിരിക്കും യാത്ര.



അൽവാസൽ പ്ലാസ, വാട്ടർഫീച്ചർ തുടങ്ങിയവക്ക് പുറമെ അലിഫ്, ടെറ പവലിയനുകളും എക്സ്പോ നഗരത്തിലുണ്ടാകും. ഓപ്പർച്യൂണിറ്റി പവലയിൻ എക്സ്പോ 2020
ദുബൈ മ്യൂസിയമായി മാറ്റും. യു , സൗദി, മൊറോക്കോ പവലിയനുകൾ അതേപടി നിലനിർത്തും. ഇന്ത്യ, പാകിസ്താൻ, ലക്സംബർഗ്, ആസ്ട്രേലിയ, ഈജിപ്ത് തുടങ്ങിയ പവലിയനുകൾ ചില മാറ്റങ്ങളോടെ എക്സ്പോ സിറ്റിയിലുണ്ടാകും. ഒറ്റതവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റികിന് നഗരത്തിൽ വിലക്കുണ്ടാകും.



എക്സ്പോ വേദിയിലെ 80 ശതമാനം പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളും അതേപോലെ നിലനിൽത്തും
.


ഷോപ്പിങ്മാൾ, ഭക്ഷണകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ലോകോത്തര പ്രദർശനങ്ങൾ നടക്കുന്ന ദുബൈ എക്സിബിഷൻ സെന്ററർ, ഡി പി വേൾഡിന്റെ പുതിയ ആസ്ഥാനം, സീമെൻസ് ആസ്ഥാനം എന്നിവ നഗരത്തിലായിരിക്കും. നിരവധി സ്റ്റാർട്ട്അപ്പ് കമ്പനികൾക്കും ഇവിടെ ഓഫിസുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story