Quantcast

ദുബൈ എക്സ്​പോ നഗരി തുറന്നു; ആദ്യദിനം നിരവധി സന്ദർശകർ

വിജയകരമായ എക്​സ്​പോ അനുഭവങ്ങൾ പുനരാവിഷ്​കരിക്കാനുള്ള അവസരം കൂടിയാണ് ​ഇതിലൂടെ ലഭ്യമാകുന്നത്​.

MediaOne Logo

Web Desk

  • Published:

    1 Sep 2022 6:01 PM GMT

ദുബൈ എക്സ്​പോ നഗരി തുറന്നു; ആദ്യദിനം നിരവധി സന്ദർശകർ
X

അബുദാബി: മാർച്ച്​അവസാനത്തോടെ അടഞ്ഞുകിടന്നദുബൈ എക്സ്​പോ വീണ്ടും തുറന്നു. വേനലവധി അവസാനിച്ചതോടെ ആയിരക്കണക്കിന്​ സന്ദർശകർ ദുബൈ എക്സ്​പോ നഗരിയിലേക്ക്​ എത്തുമെന്നാണ്​ സംഘാടകരുടെ കണക്കുകൂട്ടൽ. വിജയകരമായ എക്​സ്​പോ അനുഭവങ്ങൾ പുനരാവിഷ്​കരിക്കാനുള്ള അവസരം കൂടിയാണ് ​ഇതിലൂടെ ലഭ്യമാകുന്നത്​.

എക്സ്​പോ സിറ്റിയായി രൂപാന്തരപ്പെട്ടലോകോത്തര മേളയുടെ നഗരി വീണ്ടും തുറന്ന ആദ്യദിനത്തിൽ നൂറുക്കണക്കിന്​സന്ദർശകരെത്തി. വലിയ തിരക്കുണ്ടായിരുന്നില്ല. എങ്കിലുംവിവിധ രാജ്യക്കാരായ നിരവധിപേർ അലിഫ്​, ടെറ പവലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ 'ഗാർഡൻ ഇൻ ദ സ്​കൈ'യിലും പ്ര​വേശിച്ചു.

എക്സ്​പോ നഗരിയിലേക്ക്​പ്ര​വേശിക്കുന്നതിന്​പ്രത്യേക ടിക്കറ്റോ പാസോ നിലവിലില്ല. അതേസമയം, പവലിയനുകളിൽ പ്രവേശിക്കാന 50ദിർഹമിന്‍റെയും ​നിരീക്ഷണ ഗോപുരത്തിൽ പ്രവേശിക്കാൻ 30ദിർഹമും ഈടാക്കുന്നുണ്ട്​.

എക്സ്​പോ സിറ്റിയിലേക്ക്​ഏറ്റവും എളുപ്പത്തിലുംചിലവു കുറഞ്ഞ രീതിയിലും എത്തിച്ചേരാൻ ദുബൈ മെട്രോയാണ്​ മികച്ചതെന്ന് സന്ദർശകർ പ്രതികരിച്ചു. നഗരിയിലെത്തുന്ന സന്ദർശകർക്ക്​ പവലിയനുകളിൽ എത്തിച്ചേരുന്നതിന്​ചെറു വാഹനമായ ബഗ്ഗികളും പ്രവർത്തിക്കുന്നുണ്ട്​. എക്സ്​പോയിലെ 80ശതമാനം പവലിയനുകളും അതേപടി നിലനിർത്തിയാണ്​എക്സ്​പോ സിറ്റി തുറന്നിരിക്കുന്നത്​. ഒക്​ടോബറിലാണ്​പൂർണമായും സിറ്റി പ്രവർത്തന സജ്ജമാകുന്നത്​. ഇതോടെ ദുബൈയിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി ഇവിടം മാറുമെന്നാണ്​പ്രതീക്ഷിക്കുന്നത്​.

TAGS :

Next Story