മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന് ആർ.ടി.എ
ഒരാഴ്ച നീണ്ട പരിശോധനയിൽ 98 ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി
ദുബൈ: മലിനീകരണം കുറക്കാൻ നിർണയിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ മിക്ക വാഹന ഉടമകളും മാതൃകാപരമായ രീതിയാണ് പിന്തുടരുന്നതെന്ന് ദുബൈ റോഡ്ഗതാഗത അതോറിറ്റി.
ഒരാഴ്ച നീണ്ട പരിശോധനയിൽ 98ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി. ആർ.ടി.എയിലെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്റററിങ് വകുപ്പിന്‍റെ ഫീൽഡ് ടീമംഗങ്ങളാണ് പരിശോധനയും ബോധവൽകരണവും നടത്തിയത്.
ദുബൈ പൊലീസ് ട്രാഫിക് വിഭാഗവുമായും എമിറേറ്റ്സ് ട്രാൻസ്പോർട്ടുമായും സഹകരിച്ചാണ് ആർ.ടി.എ പരിശോധന നടത്തിയത്. ഹെവി വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തെ കുറിച്ച് ബോധവൽകരിക്കുകയെന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യംവെച്ചത്. ദുബൈയിലെ വിവിധ റോഡുകളിലും സ്ട്രീറ്റുകളിലുമാണ്പരിശോധനകൾ നടന്നത്. ആർ.ടി.എയുടെ ലക്ഷ്യങ്ങളുടെ ഭാഗമായ സുസ്ഥിരത, ആരോഗ്യം, സുരക്ഷ എന്നിവ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്കാമ്പയിൻ രൂപപ്പെടുത്തിയത്.
ചരക്ക് ഗതാഗത ട്രക്കുകൾ അടക്കം കാർബൺ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്റററിങ് വകുപ്പ്ഡയറക്ടർ ഈസ അൽ അമീരിപറഞ്ഞു. പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും റോഡ്സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആർ.ടി.എ വിവിധ കാമ്പയിനുകൾ നടത്തിവരുന്നുണ്ട്. ഇതിലൂടെ രാജ്യത്തിന്‍റെ സുസ്ഥിരതാ പദ്ധതികളെ ശക്തിപ്പെടുത്തുകയും പരിസ്ഥിതി വെല്ലുവിളികളെ നേരിടുകയുമാണ് ലക്ഷ്യമിടുന്നത്.
Adjust Story Font
16