ദുബൈ ജൈടെക്സിന് തിങ്കളാഴ്ച തുടക്കം; ഇന്ത്യയിൽ നിന്ന് വൻപങ്കാളിത്തം
ഈ മാസം 14 വരെ മേള നീണ്ടുനിൽക്കും
ദുബൈ: ജൈടെക്സ് മേളക്ക് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ തുടക്കം. ഈ മാസം 14 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ 5000ഓളം സ്ഥാപനങ്ങൾ അണിനിരക്കും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ്പരിപാടി നടക്കുക.
സംഗീതം, ഫാഷൻസ്പോർട്സ്, ബിസിനസ്തുടങ്ങിയ മേഖലകളിലെ ആധുനീക സാങ്കേതിക വിദ്യകളുടെമികച്ച കേന്ദ്രമായിരിക്കുംജൈടെക്സ്. 'എന്‍റർ ദി നെക്സ്റ്റ്ഡിജിറ്റൽ യൂനിവേഴ്സ്' എന്ന പ്രമേയത്തിലാണ് 42 ആം എഡിഷൻ അരങ്ങേറുക. 90ൽ അധികം രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഓഗ്മന്റ്റിയാലിറ്റി, റിമോട്ട്വർക്ക്ആപ്, ഡിജിറ്റൽ എക്കോണമി, ക്രിപ്റ്റോ കറൻസി, കോഡിങ്തുടങ്ങിയവയെല്ലാം ജൈടെക്സിൽ ചർച്ചയാകും. 170 രാജ്യങ്ങളിലെ ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ട്രെൻഡായ മെറ്റാവേഴ്സിനെ കുറിച്ച്അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക്മികച്ചൊരു അവസരം കൂടിയായിരിക്കും ജൈടെക്സ്. 17 സമ്മേളനങ്ങള്‍, 800ഓളം പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്‍പശാലകള്‍ എന്നിവ അരങ്ങേറും. വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന്മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും നേതാക്കളും മേളക്കെത്തും.
ചൈനീസ് കമ്പനിയായ ഇവിടോൾ അവതരിപ്പിക്കുന്ന പറക്കും കാറായിരിക്കുംഇത്തവണ മറ്റൊരു ആകർഷണം. ടെക് കമ്പനിയായ എക്സ്പെങ്ങും ഇ.വി മാനുഫാക്ചററുമാണ് പറക്കും കാർ വികസിപ്പിച്ചത്. കുത്തനെ പറന്നുയരാൻ ഇ കാറിന്കഴിയും. ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ പിന്തുണയോടെയാണ് കാർ വികസിപ്പിച്ചത്.
Adjust Story Font
16