Quantcast

100 ദിർഹത്തിന് 90 ദിവസ മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസയുമായി ദുബൈ

MediaOne Logo

Web Desk

  • Published:

    2 Nov 2022 5:59 AM GMT

100 ദിർഹത്തിന് 90 ദിവസ മൾട്ടിപ്പ്ൾ   എൻട്രി ടൂറിസ്റ്റ് വിസയുമായി ദുബൈ
X

ലോകകപ്പിനോടനുബന്ധിച്ച് വെറും 100 ദിർഹത്തിന് 90 ദിവസ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ചിരിക്കുകയാണ് ദുബൈ.

എന്നാൽ എല്ലാവർക്കും ഈ വിസ ലഭിക്കില്ലെന്നതാണ് പ്രത്യേകത. മറിച്ച്, ഖത്തറിലെ ലോകകപ്പ് ഹയ്യാകാർഡ് കൈവശമുള്ളവർക്ക് മാത്രമേ ഈ പ്രത്യേക വിസയ്ക്കായി അപേക്ഷിക്കാൻ സാധിക്കുകയൊള്ളു. ആദ്യമായി ഇന്നലെയാണ് ജിഡിആർഎഫ്എ ഈ വിസ അനുവദിച്ചു തുടങ്ങിയത്.

ഖത്തർ ലോകകപ്പിലെ ഏതെങ്കിലുമൊരു മത്സരം കാണാൻ ടിക്കറ്റെടുത്തവർക്കാണ് ഹയ്യാ കാർഡ് ലഭിക്കുക. അവർക്ക് മാത്രമേ ഈ വിസ ലഭിക്കുകയൊള്ളു.

ലോകകപ്പ് സമയത്ത് ദുബൈയിൽനിന്ന് ഖത്തറിലേക്ക് പ്രത്യേക ഷട്ടിൽ സർവിസുകളാണ് ഒരുക്കിയിട്ടുള്ളത്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ദുബൈ നഗരത്തിലേക്കുമെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ ഇത്തരം സൗകര്യങ്ങളെല്ലാം ഒരുക്കുന്നത്.

TAGS :

Next Story