റമദാനിൽ സ്‌നേഹവിരുന്നൂട്ടാൻ 100 മില്യൺ മീൽസ് പദ്ധതിയുമായി ദുബൈ
ലോകത്താകമാനം 800 ദശലഷം ജനങ്ങൾ പട്ടിണിയിലാണെന്നും ഇവർക്ക് സഹായമെത്തിക്കാനാണ് ഞങ്ങളുടെ മനുഷ്യത്വവും മതവും പറയുന്നതെന്നും ദുബൈ ഭരണാധികാരി
റമദാനിൽ ലോകമെമ്പാടുമുള്ള ശതകോടി ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതിയുമായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം. വൺ ബില്യൺ മീൽസ് എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ദുബൈ ഭരണാധികാരിയുടെ പ്രഖ്യാപനം. ഇതുപ്രകാരം 50 രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുക.
റമദാൻ ഒന്ന് മുതലാണ് ക്യാമ്പയിൻ തുടങ്ങുക. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇതിലേക്ക് സംഭാവന നൽകാം. ലോകത്താകമാനം 800 ദശലഷം ജനങ്ങൾ പട്ടിണിയിലാണെന്നും ഇവർക്ക് സഹായമെത്തിക്കാനാണ് ഞങ്ങളുടെ മനുഷ്യത്വവും മതവും പറയുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നതാണ് ഏറ്റവും നല്ല ദാനധർമം. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നവരാണ് ഏറ്റവും മികച്ചവർ. ലോകം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഭക്ഷ്യസുരക്ഷയും മുഖ്യവെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Adjust Story Font
16