Quantcast

20,800 കോടിയുടെ ജനക്ഷേമ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ പ്രധാനമന്ത്രി

ദുബൈയുടെ ഭരണം ഏറ്റെടുത്തതിന്‍റെ വാർഷിക ദിനമായ ജനുവരി നാലിന്​ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശൈഖ് ​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-04 19:36:25.0

Published:

4 Jan 2024 5:48 PM GMT

Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, launches Dubai Social Agenda D33, Dubai launches Dh208-billion social welfare agenda,
X

ദുബൈ: ജനങ്ങളുടെ സാമൂഹികക്ഷേമം ലക്ഷ്യമിട്ട്​ 20,800 കോടിയുടെ വമ്പൻ പദ്ധതി പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്ബിൻ റാശിദ്​ ആൽ മക്തൂം. 'ദുബൈ സോഷ്യൽ അജണ്ട 33' എന്ന്​ പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പത്തു വർഷത്തിനുള്ളിൽ സ്വദേശി കുടുംബങ്ങളുടെ എണ്ണം രണ്ട്​ മടങ്ങ്​ വർധിപ്പിക്കുകയാണ്​ ലക്ഷ്യം.

ദുബൈയുടെ ഭരണം ഏറ്റെടുത്തതിന്‍റെ വാർഷിക ദിനമായ ജനുവരി നാലിന്​ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ശൈഖ് ​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചത്​. ദുബൈ ഭരണാധികാരി എന്ന നിലയിൽ ജനുവരി നാലിന്​ ശൈഖ് മുഹമ്മദ് 18 വർഷം പൂർത്തിയാവുകയാണ്​.

കുടുംബമാണ്​ രാജ്യത്തിന്‍റെ അടിത്തറ' എന്നതാണ്​ അജണ്ടയുടെ പ്രമേയം. ജനങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ആരോഗ്യ പരിരക്ഷാ സംവിധാനം കൊണ്ടുവരിക, ഭാവിയിലെ പുത്തൻ സാ​ങ്കേതികവിദ്യകളും അറിവും ഉപയോഗിച്ച് വിദ്യാർഥികളെ സജ്ജമാക്കുന്ന മികച്ച വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുക, കുടുബങ്ങളുടെ സംരക്ഷണം, പരിപാലനം, ശാക്തീകരണം എന്നിവയിൽ ഊന്നിയ സാമൂഹിക വ്യവസ്ഥ കൊണ്ടുവരിക തുടങ്ങിയ സമഗ്രമായ പദ്ധതികളാണ്​ അജണ്ട മുന്നോട്ടുവെക്കുന്നത്​. ഇതു പ്രകാരം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച്​​ ഒരു വർഷത്തിനകം എല്ലാ സ്വദേശി കുടുംബങ്ങൾക്കും ഭൂമിയും വായ്പയും അനുവദിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു​.

ജന്മനാട് എന്നത്​ വെറും അക്കങ്ങളും ഘടനകളും മാത്രം ചേർന്നതല്ലെന്നും അത് ഒരു കുടുംബവും ഒരു വ്യക്തിയുമാണെന്നും​ ശൈഖ്​ മുഹമ്മദ്​ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. സോഷ്യൽ അജണ്ടക്ക്​ കൃത്യമായ ലക്ഷ്യങ്ങളും പദ്ധതികളും അത്​ നടപ്പിലാക്കാനുള്ള ഫണ്ടുകളുമുണ്ട്​. മക്കളായ ഹംദാൻ, മക്​തൂം, അഹമ്മദ്​ എന്നിവരും അവരുടെ സഹോദരങ്ങളും പുതിയ അജണ്ട നടപ്പിലാക്കുന്നതിന്​ മേൽനോട്ടം വഹിക്കും.

Summary: Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, launches Dubai Social Agenda D33, with a budget of Dh208b

TAGS :

Next Story