Quantcast

സുസ്ഥിര മറൈൻ​ ഫയർ സ്​റ്റേഷനുമായി ദുബൈ; ലോകത്തെ ആദ്യ സംരംഭം

കടലിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ അതിവേഗത്തിൽ നേരിടാൻ കഴിയുന്ന നൂതന സംവിധാനങ്ങളോടെയാണ്​ മറൈൻ ഫ്ലോട്ടിങ്​ ഫയർ സ്​റ്റേഷന്‍റെ നിർമാണം

MediaOne Logo

Web Desk

  • Published:

    10 Feb 2024 5:53 PM GMT

സുസ്ഥിര മറൈൻ​ ഫയർ സ്​റ്റേഷനുമായി ദുബൈ;  ലോകത്തെ ആദ്യ സംരംഭം
X

ദുബൈ: ലോകത്തെ ആദ്യ സുസ്ഥിര മറൈൻ ഫയർ സ്റ്റേഷൻ അവതരിപ്പിച്ച്​ ദുബൈ സിവിൽ ഡിഫൻസ്​ അതോറിറ്റി. കടലിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ അതിവേഗത്തിൽ നേരിടാൻ കഴിയുന്ന നൂതന സംവിധാനങ്ങളോടെയാണ്​ മറൈൻ ഫ്ലോട്ടിങ്​ ഫയർ സ്​റ്റേഷന്‍റെ നിർമാണം. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഘടനയിലാണ്​ ഇതിന്റെ നിർമിതി

പരമ്പരാഗത രീതികളേക്കാൾ ഫ്ലോട്ടിങ്​ മറൈൻ ഫയർ സ്​റ്റേഷന്​ 70 ശതമാനത്തിലധികം ചെലവ്​ കുറവാണെന്ന പ്രത്യേകത കൂടിയുണ്ട്​. 16 അഗ്​നിശമന സേനാംഗങ്ങളെ ഉൾകൊള്ളാനും പുതിയ സ്​റ്റേഷന്​സാധിക്കും. മണിക്കൂറിൽ 11 മൈൽ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അതിവേഗത്തിൽ ദുരന്ത സ്ഥലങ്ങളിൽ എത്തിച്ചേരാനും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും എളുപ്പം.

കടലിൽ ഒഴുകി നടക്കുന്നതിനാൽ ഫ്ലോട്ടിങ്​ സ്​​റ്റേഷൻ സൂക്ഷിക്കാൻ നിശ്ചിത സ്ഥലവും ആവശ്യമില്ല. ഇതു മുഖേന ചെലവ്​ ചുരുക്കാനും കാൺബൺ പുറന്തള്ളൻ മൂലമുള്ള പരിസ്ഥിതി മലിനീകരണവും കുറക്കാനാകും. കടലിൽ സ്റ്റേഷന്‍റെ തന്ത്രപരമായ വിന്യാസം ദുബൈയിലെ സമുദ്ര, നാവിഗേഷൻ മേഖലകളിലുടനീളം സമഗ്രമായ സുരക്ഷ നിരീക്ഷണവും സേവനവും ഉറപ്പാക്കാൻ സാധിക്കുമെന്ന്​​ ദുബൈ സിവിൽ ഡിഫൻസ്​ ഡറക്ടർ ജനറൽ ലഫ്​റ്റനന്‍റ്​ജനറൽ റാശിദ്​ താനി അൽ മത്​റൂഷി പറഞ്ഞു.

സുരക്ഷ രംഗത്ത്​ ആഗോള നേതൃപദവി നേടാനുള്ള ദുബൈയുടെ യാത്രയിൽ സുപ്രധാനമായ ചുവടുവെപ്പാണിത്​. സമുദ്രഗതാഗത രംഗത്ത്​ ദുബൈയുടെ സുരക്ഷ മേഖലകൾ വർധിപ്പിക്കാൻ പുതിയ ഫ്ലോട്ടിങ്​ സ്റ്റേഷനിലൂടെ​ സാധിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story