യു എ ഇയിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് സമ്പൂർണവിലക്ക്; 2024 ജനുവരി മുതൽ നിരോധം നിലവിൽ വരും
2026 ൽ കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കും
യു എ ഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ അടുത്തവർഷം മുതൽ സമ്പൂർണമായും നിരോധിക്കും. 2024 ജനുവരി ഒന്ന് മുതലാണ് പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുക. 2026 ൽ കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കും.
യു എ ഇയിലെ വിവിധ എമിറേറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ ഘട്ടംഘട്ടമായി നിരോധിച്ചുവരികയാണ്. എന്നാൽ, 2024 ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് സമ്പൂർണ നിരോധം ഏർപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം.
ഇത്തരം ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും. 2026 ജനുവരി 1 മുതൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ, ബോക്സുകൾ, കട്ലറികൾ തുടങ്ങിയവയും നിരോധിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അബൂദബി കഴിഞ്ഞവർഷം ജൂണ്‍ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചിരുന്നു. ദുബൈയിൽ ഇത്തരം സഞ്ചികളുടെ ഉപയോഗം നിരുൽസാഹപ്പെടുത്താൻ വ്യാപാരസ്ഥാപനങ്ങൾ 25 ഫിൽസ് പണവും ഈടാക്കുന്നുണ്ട്.
Adjust Story Font
16