Quantcast

ഗതാഗത നിയമലംഘനങ്ങളിൽ കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഡ്രൈവിങ്ങിനിടെയുള്ള അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വർഷം 1,183 കേസുകളാണ്​ രജിസ്റ്റർ ചെയ്തത്​. 707 വാഹനങ്ങൾ പിടികൂടുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2024-02-09 19:09:08.0

Published:

9 Feb 2024 5:49 PM GMT

ഗതാഗത നിയമലംഘനങ്ങളിൽ കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്
X

ദുബൈ: ഓടുന്ന കാറിന്റെ സൺറൂഫിലൂടെ കുട്ടികൾ തലപുറത്തിടുന്നതും ഡോറിലിരുന്ന്​ യാത്ര ചെയ്യുന്നതും വലിയ അപകടങ്ങൾക്ക്​ വഴിവെക്കുന്നതായി ദുബൈ പൊലീസ്. ഇത്തരം നിയമലംഘനങ്ങൾ കർശനമായി നേരിടുമെന്നും ദുബൈ പൊലിസ് അറിയിച്ചു.

ഡ്രൈവിങ്ങിനിടെയുള്ള അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വർഷം 1,183 കേസുകളാണ്​ രജിസ്റ്റർ ചെയ്തത്​. 707 വാഹനങ്ങൾ പിടികൂടുകയും ചെയ്തു. പ്രതികൾക്കെതിരെ 2000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്​ പോയിന്‍റുമാണ്​ ശിക്ഷ. കൂടാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനം 60 ദിവസത്തേക്ക്​ പിടിച്ചെടുക്കുകയും ചെയ്യും. 50,000 ദിർഹം അടച്ചാൽ മാത്രമേ വാഹനം തിരികെ വിട്ടുനൽകൂ.

ഡോറിൽ ഇരിക്കുന്നതും സൺ റൂഫിൽ നിന്ന്​ യാത്ര ചെയ്യുന്നതും വലിയ അപകടത്തിനും വാഹനം ബ്രേക്ക്​ ചെയ്യുമ്പോൾ പെട്ടെന്നുള്ള വീഴ്ചയിലേക്കും കാരണമാകുമെന്ന് ദുബൈ പൊലീസിന്‍റെ ഡിപാർട്ട്മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു. പിറകിൽ വരുന്ന വാഹനങ്ങൾക്കും ഇത്​ ഭീഷണിയാണ്. ട്രാഫിക്​ നിയമങ്ങൾ ലംഘിച്ചതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ പലതും കൂട്ടായ ഉത്തരവാദിത്തത്തിലൂടെ ഇല്ലാതാക്കാനാവുമെന്നും സെയ്ഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു.​

TAGS :

Next Story