ബലിപെരുന്നാള്‍: അഞ്ചിടങ്ങളിൽ ഈദ് പീരങ്കിയൊരുക്കി ദുബൈ പൊലീസ്
സാധാരണ റമദാനിൽ ഇഫ്താർ സമയം അറിയിക്കുന്നതിനാണ് ദുബൈയിൽ പീരങ്കി മുഴക്കാറുള്ളത്
ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ചിടങ്ങളിൽ ഈദ് പീരങ്കിയൊരുക്കി ദുബൈ പൊലീസ്. പരമ്പരാഗത ആചാരം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ദുബൈ പൊലീസിന്റെ നടപടി. സാധാരണ, റമദാനിൽ ഇഫ്താർ സമയം അറിയിക്കുന്നതിനാണ് ദുബൈയിൽ പീരങ്കി മുഴക്കാറുള്ളത്.
സബീൽ മോസ്ക്, മൻഖൂൽ, അൽ മംസാർ, അൽ ബറാഹ, നാദൽ ഹമർ എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന സ്ഥലങ്ങളിലാണ് പീരങ്കി ഒരുക്കിയിരിക്കുന്നത്. പരിപാടിക്കായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാതായി പൊലീസ് ജനറൽ ഡിപാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ റാശിദ് ഖലീഫ അൽ ഫലാസി പറഞ്ഞു. പെരുന്നാൾ നമസ്കാരം അവസാനിച്ച ഉടനെയാണ് പീരങ്കി മുഴങ്ങുക. നോമ്പ് തുറയും പെരുന്നാളും അറിയിക്കാനാണ് മുൻകാലങ്ങളിൽ പീരങ്കി മുഴക്കിയിരുന്നത്. സമയം അറിയാൻ ആധുനിക സാങ്കേതിക വിദ്യകളുള്ള കാലത്തും പാരമ്പര്യം പിന്തുടരുന്നതിന്‍റെ ഭാഗമായാണ് പീരങ്കി മുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
Adjust Story Font
16