Quantcast

വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലീസ്

കഴിഞ്ഞ ഒന്നര വർഷത്തിനിടെ മോടികൂട്ടി ട്രാഫിക്​ നിയമലംഘനം നടത്തിയ 2105 വാഹനങ്ങളാണ്​ അധികൃതർ പിടിച്ചെടുത്തത്​.

MediaOne Logo

Web Desk

  • Updated:

    2021-07-13 18:00:07.0

Published:

13 July 2021 5:58 PM GMT

വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലീസ്
X

വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലിസ്​. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മോടികൂട്ടി ട്രാഫിക്​ നിയമലംഘനം നടത്തിയ 2105 വാഹനങ്ങളാണ്​ അധികൃതർ പിടിച്ചെടുത്തത്​. നിയമം ലംഘിച്ചാൽ ആയിരം ദിർഹം പിഴയും 12ബ്ലാക്​ പോയിൻറുകളുമാണ്​ ശിക്ഷ.

അനധികൃതമായി എഞ്ചിനുകൾ പരിഷ്​കരിക്കുക, ​ ജനങ്ങ​ളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ശബ്​ദം പുറപ്പെടുവിക്കുക എന്നിവയുടെ പേരിലാണ്​ നൂറുകണക്കിന്​ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന്​ ദുബൈ പൊലിസിലെ ബ്രിഗേഡിയർ അബ്​ദുല്ല ഖാദിം പറഞ്ഞു. ബർദുബൈ മേഖലയിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ പിടികൂടിയത്​. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതും പ്രധാനമാണെന്ന്​ പൊലിസ്​ വ്യക്​തമാക്കി.

പൊതുജനങ്ങളുടെ സ്വത്ത്​ സംരക്ഷിക്കുന്നതിനും കൂടിയാണ്​ നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന്​ അബ്​ദുല്ല ഖാദിം വ്യക്​തമാക്കി. എഞ്ചിൻ അല്ലെങ്കിൽ വാഹനങ്ങളുടെ അടിസ്ഥാനപരമായ ഘടന അനുവാദമില്ലാതെ മാറ്റരുത്​. റോഡ് ഉപയോഗിക്കുന്നവരുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കണമെന്ന് ദുബൈ പോലീസ് നിർദേശിച്ചു.

TAGS :

Next Story