Quantcast

പൊതുജന സമ്പർക്ക പരിപാടിയുമായി ദുബൈ പൊലീസ്

പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി

MediaOne Logo

Web Desk

  • Updated:

    2024-06-27 19:07:48.0

Published:

27 Jun 2024 5:47 PM GMT

Dubai Police with public outreach programme
X

ദുബൈ: പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി ദുബൈ പൊലീസ്. ദുബൈ ജബൽ അലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുമായാണ് സംവാദം സംഘടിപ്പിച്ചത്. നഗരസുരക്ഷ എന്നത് എല്ലാവരുടെയും സഹകരണത്തിൽ യാഥാർഥ്യമാകേണ്ടതാണെന്ന് ദുബൈ പൊലീസ് പ്രതിനിധികൾ അറിയിച്ചു.

'നിങ്ങളുടെ ശബ്ദം കേൾക്കുന്നു' എന്ന പേരിൽ ജബൽ അലിയിൽ ഒരുക്കിയ ചടങ്ങിൽ ദുബൈ പൊലീസ് പ്രവർത്തനങ്ങൾ അധികൃതർ വിശദീകരിച്ചു. ദുബൈ കമ്യൂണിറ്റി പൊലീസ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഗുണങ്ങളും ചടങ്ങിൽ പങ്കുവെച്ചു. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങൾ ദുബൈ പൊലീസ് ആപ്പിലെ 'പൊലീസ് ഐ' എന്ന ഓപ്ഷൻ മുഖേന അറിയിക്കാനുള്ള സംവിധാനമുണ്ടെന്നും പൊലീസ് പ്രതിനിധികൾ വ്യക്തമാക്കി.

കൗൺസിലിങ്ങ് ഉൾപ്പെടെ വിവിധ തരം സേവനങ്ങളാണ് ദുബൈ പൊലീസ് നൽകി വരുന്നത്. ലേബർ ക്യാമ്പുകളിലെ തൊഴിലാളി പ്രശ്‌നങ്ങളിൽ ഉടനടി പരിഹാരം ഉറപ്പാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങളെ കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.

മേജർ ജനറൽ. ഡോ. ആദിൽ സുവൈദി, മേജർ ജനറൽ അബ്ദുല്ല ഖാതിം അൽമുഅസിം, മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽമർറി എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. വിവിധ മത പണ്ഡിതൻമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനം നടത്തിയ വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു.



TAGS :

Next Story