മയക്കുമരുന്ന് പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ദുബൈ പബ്ലിക്പ്രോസിക്യൂഷൻ
ഉദ്യോഗസ്ഥർക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചാൽ ലക്ഷം ദിർഹം പിഴയും രണ്ട് വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും
ദുബൈ: മയക്കുമരുന്ന് പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന മുന്നറിയിപ്പുമായി ദുബൈ പബ്ലിക്പ്രോസിക്യൂഷൻ. ഉദ്യോഗസ്ഥർക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചാൽ ലക്ഷം ദിർഹം പിഴയും രണ്ടു വർഷത്തിൽ കുറയാത്ത തടവുമായിരിക്കും ശിക്ഷ. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു
സമൂഹ മാധ്യമമായ എക്സിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ മയക്കുമരുന്ന് വിരുദ്ധ നടപടികളിലെ ശിക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. സാമ്പിൽ ശേഖരിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിയമിക്കുന്ന ഉദ്യോഗസ്ഥരെ അനുസരിക്കണം. വ്യക്തമായ ന്യായീകരണമില്ലാതെ ഉദ്യോഗസ്ഥരുടെ നടപടികൾ തടസ്സപ്പെടുത്തിയാൽ ഫൈനും ജയിൽശിക്ഷയും ലഭിക്കും.
പൊതുസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാർ പ്രതിബദ്ധതയുടെ കൂടി ഭാഗമാണ് കടുത്ത നടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കാനും പൊതുജനങ്ങളുടെ സാമൂഹിക ക്ഷേമം ഉറപ്പവരുത്താനുമാണ് നിയമം കർശനമാക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ദുബൈ മുഖേന മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിലാണ് നിരീക്ഷണവും നടപടിയും കടുപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കോടിക്കണക്കിന് വില വരുന്ന മയക്കുമരുന്നാണ് ദുബൈ കസ്റ്റംസ് പിടികൂടിയത്.
Adjust Story Font
16