Quantcast

ഇത്തവണ ആഘോഷം കൂടുതൽ കളറാകും; 2024ലെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ പ്രഖ്യാപിച്ചു

മുപ്പതാം എഡിഷൻ ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെ

MediaOne Logo

Web Desk

  • Published:

    18 Sep 2024 5:37 PM GMT

ഇത്തവണ ആഘോഷം കൂടുതൽ കളറാകും;  2024ലെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ പ്രഖ്യാപിച്ചു
X

ദുബൈ: ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആഘോഷാരവങ്ങളിലേക്ക് മിഴി തുറക്കാൻ ദുബൈ നഗരം. 38 ദിവസം നീളുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ പ്രഖ്യാപിച്ചു. ഡിസംബർ ആറു മുതൽ 2025 ജനുവരി 12 വരെയാണ് ഫെസ്റ്റിവൽ. ആഘോഷവും ആരവവും ഒത്തുചേരുന്ന ലോകോത്തര ഷോപ്പിങ് അനുഭവത്തിലേക്കാണ് ദുബൈ നഗരം കൺതുറക്കുന്നത്. ആയിരത്തിലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ മേളയാണിത്. തത്സമയ ഗാനമേളകൾ, പുതുവത്സരാഘോഷങ്ങൾ, തീം പാർക്ക് യാത്രകൾ, ഔട്ട്ഡൗർ സാഹസിക യാത്രകൾ, ബീച്ച് ആഘോഷങ്ങൾ, സമ്മാനങ്ങൾ തുടങ്ങി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനെ സവിശേഷമാക്കുന്ന പരിപാടികൾ നിരവധിയാണ്.

ഫെസ്റ്റിവൽ ദിവസങ്ങളിൽ ദുബൈ ലൈറ്റ്സ്, കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര നിലവാരമുള്ള ഡ്രോൺ ഷോകൾ എന്നിവ സൗജന്യമായി കാണാനാകും. ഔട്ട്ഡോർ കമ്യൂണിറ്റി അനുഭവങ്ങൾ, മാർക്കറ്റ് ഔട്ട്സൈഡ് ദ ബോക്സ്, കാന്റീൻ എക്സ് തുടങ്ങിയ പരിപാടികളും ഫെസ്റ്റിവലിന്റെ മിഴിവു കൂട്ടും. എക്കാലത്തെയും അസാധാരണമായ സീസൺ എന്ന വിശേഷണത്തോടെയാണ് ഫെസ്റ്റിവൽ തിയ്യതി പ്രഖ്യാപിച്ചത്. ഫെസ്റ്റിവലിന്റെ സമ്പൂർണ കലണ്ടർ അധികൃതകർ വൈകാതെ പുറത്തിറക്കും. 1996ൽ ആരംഭിച്ച ഫെസ്റ്റിവലിന്റെ മുപ്പതാം എഡിഷനാണ് ഇത്തവണത്തേത്.

TAGS :

Next Story