Quantcast

ദുബൈ ഓഹരി വിപണിയുടെ ലാഭത്തിൽ വൻ മുന്നേറ്റം

ഈവർഷം ഒമ്പത് മാസത്തിനിടെ ലാഭത്തിൽ 133 ശതമാനം വളർച്ചയുണ്ടായതായാണ് കണക്ക്

MediaOne Logo

Web Desk

  • Updated:

    2022-10-28 18:19:06.0

Published:

28 Oct 2022 5:01 PM GMT

ദുബൈ ഓഹരി വിപണിയുടെ ലാഭത്തിൽ വൻ മുന്നേറ്റം
X

ഈവർഷം സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരം 89 മില്യൺ ദിർഹമിന്റെ ലാഭമാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിനുണ്ടായത്. കഴിഞ്ഞവർഷം ഇതേ കാലയവളവിൽ 38.1 മില്യൺ ദിർഹമായിരുന്നു ലാഭം. ഡി എഫ് എമ്മിന്റെ മൊത്തം വരുമാനം ഒമ്പത് മാസത്തിൽ 237.8 മില്യൺ ദിർഹമാണ്. കഴിഞ്ഞവർഷം ഇക്കാലയളവിൽ 183.1 ദശലക്ഷം മാത്രമാണ് വരുമാനമുണ്ടായത്. 173.3 ദശലക്ഷം ദിർഹമിന്റെ പ്രവർത്തന വരുമാനവും 64.5 മില്യൺ ദിർഹം നിക്ഷേപത്തിൽ നിന്നുള്ള വരുമാനവും ഇതിൽ ഉൾപ്പെടും.

ചെലവിന്റെ കാര്യത്തിൽ 2.6 ശതമാനം വർധനയും ഈവർഷമുണ്ടായതായാണ് കണക്കുകൾ. പുതിയ ലിസ്റ്റിങുകൾ ഡി എഫ് എമ്മിന്റെ വളർച്ചക്ക് ഏറെ സഹായകമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊത്തം വിപണന മൂല്യം 79 ശതമാനം ഉയർന്ന് 69.5 ശതകോടിയായി. വിദേശനിക്ഷേപകരുടെ ട്രേഡ് വ്യാലൂ 47.3 ശതമാനം ഉയർന്നു. നിക്ഷേപരുടെ എണ്ണം ആദ്യമായി പത്ത് ലക്ഷം കടന്നതും ഈവർഷമാണ്. പുതിയ നിക്ഷേപകരുടെ എണ്ണം 41 ഇരട്ടി വർധിച്ചു. 1,55,060 പുതിയ നിക്ഷേപകർ ദുബൈ ഓഹരി വിപണിയിൽ ഈവർഷം എത്തി എന്നാണ് കണക്ക്.

TAGS :

Next Story