Quantcast

ഗതാഗത നിയമലംഘനങ്ങള്‍ക്ക് നടപടി കടുപ്പിച്ച്​ ദുബൈ

അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുന്നവർക്ക് വൻതുക പിഴ ചുമത്തുന്നതാണ് പ്രധാന ഭേദഗതി

MediaOne Logo

Web Desk

  • Updated:

    2023-07-06 18:50:51.0

Published:

6 July 2023 6:49 PM GMT

ഗതാഗത നിയമലംഘനങ്ങള്‍ക്ക് നടപടി കടുപ്പിച്ച്​ ദുബൈ
X

ഗതാഗതനിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് ദുബൈ. ഇതുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തിൽ അധികൃതർഭേദഗതി വരുത്തി. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുന്നവർക്ക് വൻതുക പിഴ ചുമത്തുന്നതാണ് പ്രധാന ഭേദഗതി. ചുകപ്പുസിഗ്നൽ മറികടക്കുന്നതുൾപ്പെടെ ഗുരുതര നിയമലംഘനങ്ങൾ നടന്നാൽ പിടിച്ചെടുക്കുന്ന വാഹനം തിരികെ ലഭിക്കാൻ അരലക്ഷം ദിർഹം ഫൈൻ അടക്കേണ്ടി വരും.

ഗതാഗത നിയമലംഘനം പൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് നിയമത്തിൽ കാതലായ ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമം വ്യാഴാഴ്​ച പ്രാബല്യത്തിൽ വന്നു. ആളുകൾക്കും സ്വത്തുവകകൾക്കും അപകടം വരുത്തുമാറ് അശ്രദ്ധയോടെ വാഹനം ഓടിക്കുക, ചുകപ്പ്സിഗ്നൽ മറികടക്കുക, നിയമാനുസൃതമല്ലാത്തേതോ വ്യാജമായി നിർമിച്ചതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുക, ആസൂത്രിത ലക്ഷ്യത്തോടെ പൊലിസ് വാഹനങ്ങളിൽ ഇടിക്കുക എന്നിവസംഭവിച്ചാൽ വാഹനം കണ്ടുകെട്ടും. ഡ്രൈവർമാരെ ബോധവത്കരിക്കുന്ന നടപടികൾക്കൊപ്പം നിയമം കർശനമാക്കാനുമാണ് ദുബൈതീരുമാനം. പ്രധാന ഹൈവേകളിലും മറ്റും ഇതിെൻറ ഭാഗമായി നിരീക്ഷണം ശക്തമാക്കും.



TAGS :

Next Story