Quantcast

' ദുബൈ കാൻ ' - സൗജന്യമായി കുടിവെള്ളം നിറക്കാൻ റീഫിൽ ലൈഫ് കേന്ദ്രങ്ങളുമായി ദുബൈ നഗരം

കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Feb 2022 4:25 PM GMT

 ദുബൈ കാൻ  - സൗജന്യമായി കുടിവെള്ളം നിറക്കാൻ റീഫിൽ ലൈഫ് കേന്ദ്രങ്ങളുമായി ദുബൈ നഗരം
X

പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം കുറക്കാൻ പുതിയ പദ്ധതിയുമായി ദുബൈ നഗരം. സൗജന്യമായി കുടിവെള്ളം കുപ്പിയിൽ ശേഖരിക്കാനുള്ള സൗകര്യം വ്യാപകമാക്കുകയാണ് ആദ്യഘട്ടം. നഗരത്തിൽ 34 സ്ഥലത്ത് ഇതിന് സൗകര്യമൊരുക്കി കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി ' ദുബൈ കാൻ ' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിത്.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ' ദുബൈ കാൻ ' എന്ന പേരിൽ പദ്ധതികൾ നടപ്പാക്കുന്നത്. ചെറിയ നീക്കങ്ങളിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതികളാണ് ദുബൈക്ക് കഴിയും എന്നർഥം വരുന്ന ദുബൈ കാൻ. അൽ ഫഹീദി, അൽ സീഫ്, അൽ ശിന്ദഗ, എ 4 സ്‌പേസ്, ഇത്തിഹാദ് പാർക്ക്, ബ്ലൂവാട്ടേഴ്‌സ് ഐലൻഡ്, സിറ്റി വാക്, സിറ്റിസെന്റർ ദേര, ഡി.എം.സി.സി മെട്രോ സ്റ്റേഷൻ, ഡ്രാഗൺ മാർട്ട്, ഫെസ്റ്റിവൽ സിറ്റി, സബീൽ പാർക്ക്, ഗുബൈബ മെട്രോ സ്റ്റേഷൻ, അൽ ബർഷ പോണ്ട് പാർക്ക് തുടങ്ങി 34 സ്ഥലത്താണ് കുപ്പികളിൽ വെള്ളം ശേഖരിക്കാൻ സൗകര്യമൊരുക്കുന്നത്.

കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ' റിഫിൽ ലൈഫ്' എന്നാണ് ഇവക്ക് പേരിട്ടിരിക്കുന്നത്. വെള്ളം ശേഖരിക്കുന്നവർ ഈ സൗകര്യത്തെ കുറിച്ച് മറ്റുള്ളവർക്കും വിവരം കൈമാറണം. വീടുകളിൽ വാട്ടർ ഫിൽറ്ററുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പരമാവധി കുറക്കണെന്നും അധികൃതർ നിർദേശിച്ചു.

TAGS :

Next Story