Quantcast

യാത്രക്കാരുടെ അഭിപ്രായം ശേഖരിക്കാൻ ദുബൈയിൽ ഗതാഗത അതോറിറ്റിയുടെ രണ്ടാംഘട്ട സർവേ

റോഡ് ​ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ്​ സർവേ​

MediaOne Logo

Web Desk

  • Updated:

    2023-10-29 18:58:10.0

Published:

29 Oct 2023 6:21 PM GMT

യാത്രക്കാരുടെ അഭിപ്രായം ശേഖരിക്കാൻ ദുബൈയിൽ ഗതാഗത അതോറിറ്റിയുടെ രണ്ടാംഘട്ട സർവേ
X

ദുബൈ: യാത്രക്കാരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാൻ ദുബൈയിൽ​ റോഡ്​ ഗതാഗത അതോറിറ്റി ആരംഭിച്ച സർവേയുടെ രണ്ടാം ഘട്ടത്തിന്​ തുടക്കം. അടുത്ത വർഷം ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന സർവേയിൽ 21,000പേരിൽ നിന്ന്​ അഭിപ്രായം ശേഖരിക്കാനാണ്​ ലക്ഷ്യമിടുന്നത്​.

താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ, താമസക്കാരല്ലാത്ത തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ടവരിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കും.

റോഡ് ​ഗതാഗത മേഖലയുടെ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ നിർണയിക്കുന്നതിനാണ്​ സർവേ​. എല്ലാവർക്കും സന്തോഷകരവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കുകയെന്നതാണ്​ ആർ.ടി.എയുടെ ലക്ഷ്യം. ഇതിന്​ വേണ്ട രീതിയിൽ ഉപഭോക്താക്കളുടെ അഭിരുചികൾ മനസിലാക്കുന്നതിനാണ്​ സർവേ നടപടികൾ ആസൂത്രണം ചെയ്​തിരിക്കുന്നതും​. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ആദ്യഘട്ട സർവേ പൂർത്തിയായിരുന്നു.

വീടുകളിലെത്തി നേരിട്ട്​ വിവരങ്ങൾ ശേഖരിക്കുന്നതടക്കം വിവിധ രീതികൾ സർവേക്കായി പ്രയോജനപ്പെടുത്തും. ഓൺലൈൻ സംവിധാനങ്ങൾ വഴിയും വിവരങ്ങൾ ശേഖരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്​. മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗത സംവിധാനങ്ങൾ എന്നിവയടക്കം എല്ലാ മേഖലകളുടെയും നവീകരണത്തിനും വികസനത്തിനും യോജിച്ച അഭിപ്രായങ്ങളാണ്​ പ്രതീക്ഷിക്കുന്നത്​.

ദുബൈയുടെ ഭാവി ഗതാഗതത്തെ നിർണയിക്കുന്ന ഒരു പദ്ധതിയെന്ന നിലയിൽ ഉപഭോക്​താക്കളുടെ സജീവ ഇടപെടലും അഭിപ്രായങ്ങളും സർവേയിലുടെ പങ്കുവെക്കണമെന്നും ആർ.ടി.എ അധികൃതർ ആവശ്യപ്പെട്ടു.

TAGS :

Next Story