Quantcast

പൊതുഗതാഗത രംഗത്ത്​ പുതിയ കുതിപ്പുമായി ദുബൈ

നിത്യവും പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം 17 ലക്ഷത്തോളമായി ഉയർന്നു

MediaOne Logo

Web Bureau

  • Updated:

    2022-10-31 19:13:46.0

Published:

31 Oct 2022 7:10 PM GMT

പൊതുഗതാഗത രംഗത്ത്​ പുതിയ കുതിപ്പുമായി ദുബൈ
X

പൊതുഗതാഗത രംഗത്ത്​ പുതിയ കുതിപ്പുമായി ദുബൈ. നിത്യവും പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം 17 ലക്ഷത്തോളമായി ഉയർന്നു. ഗൾഫ്​ രാജ്യങ്ങളിലെ മറ്റൊരു നഗരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത വിധത്തിലാണ്​ ദുബൈയുടെ ഈ മുന്നേറ്റം.

മെട്രോ, ബസ്​, ടാക്സി, ട്രാം, ജലഗതാഗതം ഉൾപെടെയുള്ള ദുബൈയിലെ പൊതുഗതാഗതം നിത്യം ഉപയോഗിക്കുന്നത്​ 16.8 ലക്ഷം പേർ. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും ഗണ്യമായ വർധനവുണ്ടെന്നും ആർ.ടി.എയുടെ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു. ഈ വർഷം ആദ്യ ആറ്​ മാസത്തിലെ കണക്കാണ്​ പുറത്തുവിട്ടത്​​. ആറു മാസത്തിനുള്ളിൽ 304.6 ദശലക്ഷം യാത്രക്കാരാണ്​ ദുബൈയിൽ പൊതുഗതാഗതം പ്രയോജനപ്പെടുത്തിയത്​.

2006ൽ 8715 കിലോമീറ്ററായിരുന്നു ദുബൈയിലെ റോഡുകളുടെ ദൈർഘ്യമെങ്കിൽ ഇപ്പോൾ അത്​ 18475 ആയി ഉയർന്നു. 129 പാലങ്ങളുണ്ടായിരുന്നത്​ ആറ്​ മടങ്ങ്​ വർധിച്ച്​ 884 ൽ എത്തി. മേൽപാലങ്ങൾ, സൈക്ലിങ്​ ട്രാക്കുകൾ എന്നിവയിലും വൻ വർധന ഉണ്ടായി. ആർ.ടി.എയുടെ നടപടി ക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്‍റെ ഭാഗമായി 106 പദ്ധതികളാണ്​ ആവിഷ്​കരിച്ചത്​​. 2030ഓടെ ദുബൈയിലെ 25 ശതമാനം പൊതുഗതാഗതവും ​ഡ്രൈവറില്ലാ വാഹനമാക്കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്​. യു.എസിന്​ പുറത്ത്​ക്രൂയിസ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബൈ മാറും. അടുത്ത വർഷത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ നിരത്തിലിറങ്ങും. 2030ഓടെ ഇത്തരം 4000 വാഹനങ്ങളാണ്​ ഇറക്കാനുദ്ദേശിക്കുന്നത്​. ടാക്​സിക്കായി ഉപഭോക്​താക്കളുടെ കാത്തിരിപ്പ്​ സമയവും ഗണ്യമായി കുറഞ്ഞു.

TAGS :

Next Story