ഉണർവുമായി ദുബൈ സാംസ്കാരിക വ്യവസായം
ഇതാദ്യമായാണ് ആഗോളതലത്തിൽ സാംസ്കാരിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു നഗരം ആകർഷിക്കുന്നത്
സാംസ്കാരിക, ക്രിയേറ്റീവ് മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം ഉറപ്പാക്കി ദുബൈ. ഇതാദ്യമായാണ് ആഗോളതലത്തിൽ സാംസ്കാരിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു നഗരം ആകർഷിക്കുന്നത്. നിക്ഷേപകരിൽ ഇന്ത്യക്കാണ്രണ്ടാം സ്ഥാനം. സാംസ്കാരിക, സർഗാത്മക മേഖലയിലും നിക്ഷേപസാധ്യത വളരെ വലുതാണെന്ന് അനുഭവത്തിലൂടെ തെളിയിക്കുകയാണ് ദുബൈ. ഒന്നും രണ്ടുമല്ല, മൊത്തം 451 പദ്ധതികളാണ് സാംസ്കാരിക, ക്രിയേറ്റീവ് വ്യവസായ മേഖലയിൽ ദുബൈ ആവിഷ്കരിച്ചത്.
ലണ്ടൻ, സിംഗപ്പൂർ, പാരിസ്, ബെർലിൻ നഗരങ്ങളെ പോലും കടത്തിവെട്ടുകയാണ്സാംസ്കാരിക, ക്രിയേറ്റീവ് രംഗത്തെ ദുബൈ പദ്ധതികളും നിക്ഷേപാസവസരങ്ങളും. എണ്ണമറ്റ തൊഴിലവസരങ്ങളും ഇതിലൂടെ രൂപപ്പെടുത്താനായി. 12,368 പേർക്കാണ് തൊഴിൽ ലഭിച്ചത്. 2021നെ അപേക്ഷിച്ച് പോയ വർഷം നേരിട്ടുള്ള നിക്ഷേപത്തിൽ നൂറ് ശതമാനത്തിനും മുകളിലാണ് വർധന.
പോയവർഷം 7,357 ബില്യൻ ദിർഹമായി സാംസ്കാരിക, ക്രിയേറ്റീവ് മേഖലയിലെ നിക്ഷേപം ഉയർന്നു. നിക്ഷേപകരിൽ ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. അമേരിക്ക, സ്വിറ്റ്സർലാൻറ്, ഫ്രാൻസ്, യു.കെ എന്നിവയാണ് മറ്റു പ്രധാന നിക്ഷേപക രാജ്യങ്ങൾ. ദുബൈയുടെ പൊതുവായ മുന്നേറ്റത്തിനൊപ്പം സഞ്ചരിക്കാൻ സാധിച്ചതിെൻറ നേട്ടം കൂടിയാണിതെന്ന് സാംസ്കാരിക, ക്രിയേറ്റീവ് മേഖലയുമായി ബന്ധപ്പെട്ട സാരഥികൾ വ്യകതമാക്കി.
Adjust Story Font
16