ദുബൈയിലെ ജനസംഖ്യാ വർധന വളർച്ചക്ക് വേഗമേറിയതായി റിപ്പോർട്ട്
മൂന്നു മാസത്തിനിടെ വർധിച്ചത്25,776പേർ
ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബൈയിലേക്ക് വൻപ്രവാഹം.ഈ വർഷം ആദ്യ മൂന്നു മാസത്തിൽ മാത്രം 25,776പേർ ദുബൈയിൽ പുതുതായി താമസമാക്കിയെന്ന് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് വളർച്ചയുടെ വേഗത കൂടിയതായി ദുബൈ സ്റ്റാറ്റിസ്റ്റിക്സ്സെന്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച്വരെയുള്ള കണക്കനുസരിച്ച്ആകെ എമിറേറ്റിലെ ജനസംഖ്യ 36.80ലക്ഷമാണ്. കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച്വരെയുള്ള മൂന്നുമാസങ്ങളിൽ 25,489പേരാണ് എത്തിയത്.
ഗോൾഡൻ വിസ, സിൽവർ വിസ എന്നിവയടക്കമുള്ള പുതിയ റെസിഡൻസി സ്കീമുകളിലേക്ക് ധാരാളമായി വിദേശികൾ ആകർഷിക്കപ്പെടുന്നുണ്ട്. സമ്പന്നരായ നിരവധിപേർ നിക്ഷേപത്തിന് ദുബൈയെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻറർ ഡാറ്റ പ്രകാരം 2021 ജനുവരി മുതൽ എമിറേറ്റിലെ ജനസംഖ്യ 2.69ലക്ഷം വർധിച്ചിട്ടുണ്ട്. ഇതനുസരിച്ച്ഓരോ മാസവും ശരാശരി 6,900 പുതിയ താമസക്കാരുടെ വർധനവാണ്രേഖപ്പെടുത്തുന്നത്.ശക്തമായ സാമ്പത്തിക വളർച്ച കൂടുതൽ വിദേശ കമ്പനികളെ എമിറേറ്റിലേക്ക്ആകർഷിക്കുന്നതിനാൽ വരും വർഷങ്ങളിലും ദുബൈയിലെയും യു.എ.ഇയിലെയും ജനസംഖ്യ വർധിക്കാനാണ്സാധ്യത.
ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ജനസംഖ്യയിലെ ഈ വർധനവ് വാടകക്കും മറ്റുമുള്ള പ്രോപ്പർട്ടികളുടെ ആവശ്യം വർധിക്കാനും കാരണമായിട്ടുണ്ട്.
Adjust Story Font
16