Quantcast

ദുബൈ ജുമൈറ ബീച്ച് റെസിഡൻറ്‌സ് മേഖലയിൽ ഇ-സ്‌കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനം

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.

MediaOne Logo

Web Desk

  • Published:

    8 Aug 2024 5:36 PM GMT

ദുബൈ ജുമൈറ ബീച്ച് റെസിഡൻറ്‌സ് മേഖലയിൽ ഇ-സ്‌കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനം
X

ദുബൈ ജുമൈറ ബീച്ച് റെസിഡൻറ്‌സ് മേഖലയിൽ ഇ-സ്‌കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനം. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ക്രോസ്-ഔട്ട് ഐക്കണുകളുള്ള ബോർഡുകൾ പ്രദേശത്ത് സ്ഥാപിച്ചു തുടങ്ങി.

നേരത്തെ ദുബൈ മെട്രോയിലും ട്രാമിലും സുരക്ഷ പരിഗണിച്ച് ഇ സ്‌കൂട്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇ-സ്‌കൂട്ടർ ഉപയോഗം വർധിച്ചതോടെ അപകടങ്ങളും വർധിച്ചതായാണ് റിപ്പോർട്ട്. നിയമം പാലിക്കാത്ത ഇ സ്‌കൂട്ടർ ഡ്രൈവർമാർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 16-ന് വയസിന് താഴെയുള്ളവർ ഇ-സ്‌കൂട്ടർ ഓടിക്കുന്നതും വേഗപരിധി ലംഘിക്കുന്നതും റിഫ്‌ളക്ടീവ് ജാക്കറ്റുകളും ഹെൽമറ്റും ധരിക്കാതിരിക്കുന്നതും നിയമലംഘനങ്ങളാണ്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം വാഹനമോടിക്കുന്ന റൈഡർമാർക്ക് 300 ദിർഹമാണ് പിഴ ചുമത്തുക.

TAGS :

Next Story