Quantcast

യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

ഫുജൈറക്ക് സമീപമുള്ള ദദ്‌ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    8 July 2023 11:18 AM GMT

Earthquake in Fujairah, UAE; 3.2 intensity recorded
X

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.51നാണ് അനുഭവപ്പെട്ടത്. ഫുജൈറക്ക് സമീപമുള്ള ദദ്‌ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചെറു ഭൂചലനങ്ങൾ ഇടക്കിടെ ഉണ്ടാവുന്ന പട്ടണമാണ് ഇത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ ഭൗമ പഠനവിഭാഗം അറിയിച്ചു.

TAGS :

Next Story