എഡിറ്റ് വിവാദം: ഫെഫ്കക്ക് ഒപ്പമെന്ന് ആഷിഖ് അബു, 'ചില' നടൻമാർ ആരെന്ന് പറയണമെന്ന് ടോവിനോ
നടൻമാർ സിനിമയുടെ എഡിറ്റിൽ ഇടപെടുന്നത് പുതിയ സംഭവമല്ലെന്ന് ആഷിഖ് അബു ചൂണ്ടിക്കാട്ടി
സിനിമയുടെ എഡിറ്റിങ് നിർമാതാവിനെ മാത്രം കാണിച്ചാൽ മതി എന്ന ഫെഫ്കയുടെ നിലപാടിന് ഒപ്പമാണ് താനെന്ന് സംവിധായകൻ ആഷിഖ് അബു. എഡിറ്റിങ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ചില നടൻമാർ ആരാണെന്ന് ആരോപണം ഉന്നയിച്ചവർ വെളിപ്പെടുത്തണമെന്ന് നടൻ ടോവിനോ തോമസ്. നീലവെളിച്ചം സിനിമയുടെ ഗൾഫ് റിലീസിന്റെ ഭാഗമായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
നടൻമാർ സിനിമയുടെ എഡിറ്റിൽ ഇടപെടുന്നത് പുതിയ സംഭവമല്ലെന്ന് ആഷിഖ് അബു ചൂണ്ടിക്കാട്ടി. എന്നാൽ, ഇപ്പോഴാണ് അക്കാര്യം പുറത്തുപറയാൻ അണിയറപ്രവർത്തകർ തയാറായത്. ഇക്കാര്യത്തിൽ താൻ ഫെഫ്കയുടെ ഒപ്പമാണ്.
ആരോപണമുന്നയിച്ചവർ എഡിറ്റ് കാണാൻ വാശിപിടിക്കുന്ന ചില നടൻമാർ ആരാണെന്ന കാര്യം കൂടി പറയണമെന്നായിരുന്നു എന്ന് ടോവിനോ തോമസ് അഭിപ്രായപ്പെട്ടു.
നീലവെളിച്ചത്തിൽ ഭാർഗവിയുടെ റോൾ കൈകാര്യം ചെയ്യുന്ന റീമ കല്ലിങ്കൽ, നടൻ ഷൈൻ ടോം ചാക്കോ, സഹനിർമാതാക്കളായ സജിൻ, അബ്ബാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
Adjust Story Font
16