Quantcast

ഈജിപ്ത്-യുഎഇ ബന്ധം ശക്തമാക്കും; ശൈഖ് മുഹമ്മദ് ബിൻ സായിദ് ഈജിപ്തിൽ

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഈജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ സീസിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയാണ്​ ഈജിപ്തിലെ അലക്സാ​ഡ്രിയ അൽ ആലമീൻ അന്താരാഷ്ട്രവിമാനത്താവളത്തിൽ ശൈഖ്​ മുഹമ്മദ്​ എത്തിയത്​.

MediaOne Logo

Web Desk

  • Updated:

    2022-08-21 18:36:36.0

Published:

21 Aug 2022 5:50 PM GMT

ഈജിപ്ത്-യുഎഇ ബന്ധം ശക്തമാക്കും; ശൈഖ് മുഹമ്മദ് ബിൻ സായിദ് ഈജിപ്തിൽ
X

ഈജിപ്​തും യുഎഇയും തമ്മിൽ വിവിധ തുറകളിൽ സഹകരണം വിപുലപ്പെടുത്തും. മേഖലയുടെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംയുക്​ത നടപടികൾ കൈക്കൊള്ളാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. യുഎഇ പ്രസിഡന്റിന്റെ ഈജിപ്​ത്​ പര്യടന ഭാഗമായാണ്​ തീരുമാനം.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഈജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ സീസിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയാണ്​ ഈജിപ്തിലെ അലക്സാ​ഡ്രിയ അൽ ആലമീൻ അന്താരാഷ്ട്രവിമാനത്താവളത്തിൽ ശൈഖ്​ മുഹമ്മദ്​ എത്തിയത്​. വിമാനത്താവളത്തിൽ അദ്ദേഹത്തെ അൽസീസിയുടെ നേതൃത്വത്തിൽസ്വീകരിച്ചു. തുടർന്ന്​ വി.ഐ.പി ലോഞ്ചിലാണ് ​കൂടിക്കാഴ്ച നടന്നത്​.

ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും യു.എ.ഇയും ഈജിപ്തും തമ്മിലെ സാമ്പത്തിക, വികസന മേഖലകളിലെ പങ്കാളിത്തം സംബന്ധിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. പ്രദേശിക, അന്തർദേശീയ വിഷയങ്ങൾ സംബന്ധിച്ചും പൊതുവായ ആലോചനകളും നേതാക്കൾ പങ്കുവെച്ചു. അറബ് മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിൽ അറബ് ഐക്യം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇരുരാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു.

TAGS :

Next Story