Quantcast

യു.എ.ഇയില്‍ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

നാലുദിവസത്തെ അവധി. വാരാന്ത്യദിനങ്ങൾ ഉൾപ്പെടെ ഇത്തവണ ആറുദിവസം അവധിയായി ലഭിക്കും

MediaOne Logo

Web Desk

  • Published:

    11 July 2021 6:38 PM GMT

യു.എ.ഇയില്‍ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
X

യു.എ.ഇയിലെ താമസക്കാർക്ക്​ ബലിപെരുന്നാൾ ആഘോഷത്തിന്​ ഇത്തവണ ആറുദിവസം ലഭിക്കും. ഈ മാസം 19ന് അറഫാദിനം മുതൽ 22 വരെയാണ്​ യു.എ.ഇയിൽ സർക്കാർ അവധിദിനങ്ങൾ. ഫെഡറൽ അതോറിറ്റി അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്.

ഈദുൽ അദ്​ഹ അവധിയും വാരാന്ത്യ അവധികളും ഇത്തവണ ഒരുമിച്ചാണ്​​ വന്നത്.​ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൾ കൂടി ചേർന്ന്​ ഞായറാഴ്​ചയാവും മന്ത്രാലയങ്ങളും സ്​ഥാപനങ്ങളും തുറക്കുക. ഇതോടെ ആഘോഷത്തിന്​ തുടർച്ചയായ ആറുദിവസം ജീവനക്കാർക്ക് ലഭിക്കും.

പെരുന്നാൾ അവധി യു.എ.ഇയിൽ തന്നെ ആഘോഷിക്കാനാണ്​ കൂടുതൽ പേരും ഒരുങ്ങുന്നത്​. എന്നാൽ വാക്​സിൻ സ്വീകരിച്ച​വർക്ക്​ ക്വാറന്‍റൈന്‍ ഇല്ലാതെ സഞ്ചരിക്കാവുന്ന വിവിധ വിദേശ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവരും നിരവധിയാണ്​. യാത്രാവിലക്ക്​ നിലവിലുള്ളതിനാൽ നാട്ടിലേക്ക്​ പോയാൽ തിരിച്ചുവരാൻ കഴിയാത്തതിനാൽ ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാർ ആഘോഷം യു.എ.ഇയിൽ തന്നെയാക്കും. വളരെ കുറച്ചാളുകൾ മാത്രമാണ്​ പെരുന്നാൾ അവധി ലക്ഷ്യംവെച്ച്​ നാട്ടിലേക്ക്​ മടങ്ങുന്നത്​. കൂടിച്ചേരലുകൾക്കും മറ്റും ഇത്തവണയും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

TAGS :

Next Story