യു.എ.ഇയിൽ ഈ വർഷത്തെ ആദ്യ നീണ്ട വാരാന്ത്യ അവധി പ്രഖ്യാപിച്ചു
ചെറിയ പെരുന്നാളിനോടനുബന്ധിച്ചാണ് നാലു ദിവസത്തെ അവധി
രണ്ടാഴ്ചകൾക്കപ്പുറം ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കാൻ തയാറെടുക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഈ വർഷത്തെ ആദ്യ നീണ്ട വാരാന്ത്യ അവധി പ്രഖ്യാപിച്ചു.
2023ലെ ആദ്യത്തെ നീണ്ട വാരാന്ത്യ അവധിക്കായി ഇനി 2 ആഴ്ച മാത്രമേ കാത്തിരിക്കേണ്ടതൊള്ളു. 4 ദിവസത്തെ ഈദുൽ ഫിത്തർ അവധിയുടെ തീയതികളാണ് ഇന്ന് പ്രഖ്യാപിച്ചത്.
മാർച്ച് 23ന് വ്യാഴാഴ്ചയാണ് എമിറേറ്റുകളിൽ വിശുദ്ധ റമദാൻ മാസം ആരംഭിച്ചത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം യു.എ.ഇയിൽ ഈ വർഷം റമദാൻ 29 ദിവസം നീണ്ടുനിൽക്കാനാണ് സാധ്യത.
രാജ്യത്തെ ഔദ്യോഗിക ഈദുൽ ഫിത്തർ അവധി റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ്. ഏപ്രിൽ 20 വ്യാഴാഴ്ചയാണ് റമദാൻ 29. അന്ന് മുതൽ 23ന്, ഞായർ കൂടിയ ദിവസങ്ങളിലാണ് പെരുന്നാൾ അവധിയായി ലഭിക്കുക.
Next Story
Adjust Story Font
16