ദുബൈയിൽ ആവേശമായി 'ഈദ് ഇശൽ' ആഘോഷരാവ്
'ആശാവഹമായ തിരിച്ചുവരവ്, ആശ്വാസത്തിൻ ആഘോഷരാവ്' എന്ന സന്ദേശത്തോടെയായിരുന്നു ഈദ് ഇശൽ ഒരുക്കിയത്
ദുബൈ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഇന്ത്യ ദുബൈയിൽ സംഘടിപ്പിച്ച 'ഈദ് ഇശൽ' പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം ഗൾഫിലെ കലാരംഗം സജീവമാകുന്നതിന്റെ ആഘോഷം കൂടിയായിരുന്നു പരിപാടി. 'ആശാവഹമായ തിരിച്ചുവരവ്, ആശ്വാസത്തിൻ ആഘോഷരാവ്' എന്ന സന്ദേശത്തോടെയായിരുന്നു ഈദ് ഇശൽ ഒരുക്കിയത്.
ദുബൈ അൽ നസർ ലഷർലാൻഡിൽ ഒരുക്കിയ പരിപാടിയുടെ സംഘാടകരായ പ്രവാസി ഇന്ത്യയെ ഉദ്ഘാടനം നിർവഹിച്ച അറ്റ്ലസ് രാമചന്ദ്രൻ അഭിനന്ദിച്ചു. ഗായകൻ കണ്ണൂർ ശരീഫ് നേതൃത്വം നൽകിയ സംഗീതവിരുന്നിൽ ഫാസില ബാനു, സിന്ധു പ്രേംകുമാർ, ആബിദ് കണ്ണൂർ, ജാസിം ജമാൽ, യൂസുഫ് കാരക്കാട് തുടങ്ങിയവർ വേദിയിലെത്തി. ഹാസ്യകലാകാരൻ സമദിന്റെ ആവിഷ്‌കാരങ്ങളും ഒപ്പനയും ശ്രദ്ധേയമായി.
ഷഫീൽ കണ്ണൂരാണ് ഷോ സംവിധാനം ചെയ്തത്. പരിപാടിയുടെ പ്രയോജകരായ സ്ഥാപന മേധാവികളെയും വിവിധ മൽസരങ്ങളിൽ വിജയികളായവരെയും വേദിയിൽ അനുമോദിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കൊല്ലം ഷാഫിയും ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തി. പ്രവാസി ഇന്ത്യ ദുബൈ കമ്മിറ്റി പ്രസിഡന്റ് അബുലൈസ് എടപ്പാൾ സംസാരിച്ചു.
Adjust Story Font
16