യുഎഇയിലും വിപുലമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; അബൂദബിയിലും ദുബൈയിലും ചടങ്ങുകൾ
അബൂദബിയിലെ ഇന്ത്യന്‍ എംബസി അങ്കണത്തിൽ ആയിരുന്നു യുഎഇയിലെ പ്രധാന സ്വാതന്ത്ര്യദിനാഘോഷ പരിപാടി.
യുഎഇയിലും വിപുലമായ തോതിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം. ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ സാഹചര്യത്തിൽ നിരവധി സ്വദേശി പ്രമുഖരും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കുചേർന്നു. ലോകോത്തര കെട്ടിടമായ ദുബൈ ബുർജ് ഖലീഫ ത്രിവർണമണിഞ്ഞു.
അബൂദബിയിലെ ഇന്ത്യന്‍ എംബസി അങ്കണത്തിൽ ആയിരുന്നു യുഎഇയിലെ പ്രധാന സ്വാതന്ത്ര്യദിനാഘോഷ പരിപാടി. അംബാസഡർ സഞ്ജയ് സുധീർ ദേശീയപതാക ഉയര്‍ത്തി. തുടർന്ന് പ്രവാസി സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. വരുന്ന 25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച പ്രതിജ്ഞകള്‍ സഞ്ജയ് സുധീര്‍ അനുസ്മരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ ഡോ. അമൻ പുരി പതാക ഉയർത്തി. നൂറൂകണക്കിന് ഇന്ത്യൻ പ്രവാസികൾ ചടങ്ങിനെത്തി. വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികളും നടന്നു. ഇന്ത്യൻ അസോസിയേഷനുകളുടെയും പ്രവാസി കൂട്ടായ്മകളുടേയും ആഭിമുഖ്യത്തിൽ വിവിധ ആഘോഷ പരിപാടികളാണ് യുഎഇയിൽ നടന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിർത്താൻ കൂടുതൽ രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമാണെന്ന് വിവിധ ചടങ്ങുകളിൽ പങ്കെടുത്ത പ്രവാസി നേതാക്കൾ ഓർമിപ്പിച്ചു.
Adjust Story Font
16