യു.എ.ഇയിൽ എമിറേറ്റ്‌സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു
100 ദിർഹം വീതമാണ് നിരക്കുകൾ വർധിപ്പിച്ചത്
യു.എ.ഇയിൽ എമിറേറ്റ്‌സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചു. പ്രത്യേകം നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ അതോറിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
100 ദിർഹം വീതമാണ് ഓരോ ഇനങ്ങൾക്കും വർധിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് ഐ.ഡി, സന്ദർശക വിസ, റെസിഡന്റ് വിസ എന്നിക്കെല്ലാം നിരക്ക് വർധനവ് ബാധകമായിരിക്കും. ഇതോട, 270 ദിർഹമായിരുന്ന എമിറേറ്റ്‌സ് ഐ.ഡി നിരക്ക് 370 ദിർഹമാമയി ഉയർന്നു. ഒരു മാസത്തെ സന്ദർശക വിസ നിരക്കും 270 ദിർഹമിൽനിന്നും 370 ദിർഹമായി മാറി. ദുബൈ എമിറേറ്റിൽ നിരക്ക് വർധനയെ കുറിച്ച് ഇതുവരെ പ്രത്യേക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
സന്ദർശക വിസ യു.എ.ഇയിൽ നിന്ന് തന്നെ പുതുക്കാൻ കഴിയില്ലെന്ന നിബന്ധന പുനരാരംഭിച്ചതിന് പിന്നാലെയാണ് വിസ നിരക്കും വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ, പ്രവാസികളുടെ വിസ നടപടികൾക്ക് ഇനി ചെലവേറും.
ഒമാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്ത് എക്‌സിറ്റടിച്ച് പുതിയ വിസയുമായി തിരിച്ചെത്തുന്ന സൗകര്യം നിലച്ചതോടെ വിമാനത്തിലാണ് പ്രവാസികൾ ഇപ്പോൾ ഒമാനിലോ മറ്റു രാജ്യങ്ങളിലോ വിസ പുതുക്കാൻ പോയി തിരിച്ചെത്തുന്നത്.
അടുത്തിടെ 90 ദിവസ കാലാവധിയുള്ള വിസ നിർത്തലാക്കിയതും പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരുന്നു. അടുത്തിടെ വിസാ ഫൈൻ 50 ദിർഹമായി ഏകീകരിച്ചിരുന്നു. ഇതുവഴി സന്ദർശക വിസക്കാരുടെ ഫൈൻ ദിനേന 100 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി കുറഞ്ഞെങ്കിലും താമസ വിസക്കാരുടേത് 25 ദിർഹമിൽനിന്ന് 50 ദിർഹമായും ഉയർന്നിട്ടുണ്ട്.
Adjust Story Font
16