Quantcast

സാറ എത്തി! ലോകത്തിലെ ആദ്യ ചെക്ക്​ ഇൻ റോബോട്ടുമായി​ എമിറേറ്റ്​സ്​ എയർലൈൻ

ചെക്ക്​ ഇൻ ചെയ്യാൻ റോബോട്ടിന്‍റെ ​സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ്​ എമിറേറ്റ്​സ്

MediaOne Logo

Web Desk

  • Updated:

    2023-04-27 18:40:02.0

Published:

27 April 2023 6:36 PM GMT

Emirates airline, robot,,Dubai,sara
X

റോ​ബോട്ടുകളുടെ സഹായത്തോടെ ചെക്ക്​ ഇൻ ചെയ്യാൻ സൗകര്യമൊരുക്കി എമിറേറ്റ്​സ്​ എയർലൈൻ. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍ററിലെ ഐ.സി.ഡി ബ്രൂക്​ഫീൽഡിലാണ്​ ലോകത്തിലെ ആദ്യ ചെക്ക്​ ഇൻ റോബോട്ടിനെ എമിറേറ്റ്​സ്​ സജ്ജീകരിച്ചിരിക്കുന്നത്​. സാറ എന്ന്​ പേരിട്ടിരിക്കുന്ന റോബോട്ടിന്‍റെ സഹായത്തോടെ യാത്രക്കാർക്ക്​ ഇവിടെയെത്തി മുൻകൂർ ചെക്ക്​ ഇൻ ചെയ്യാം.

ചെക്ക്​ ഇൻ ചെയ്യാൻ റോബോട്ടിന്‍റെ ​സഹായം ഏർപെടുത്തുന്ന ആദ്യ എയർലൈനാണ്​ എമിറേറ്റ്​സ്​. യാത്രക്ക് നാല്​ മണിക്കൂർ മുതൽ​ 24 മണിക്കൂർ മുൻപ്​ വരെ ഇവിടെയെത്തി ചെക്ക്​ ഇൻ പൂർത്തിയാക്കാം. രാവിലെ എട്ട്​ മുതൽ രാത്രി 10 വരെ ഈ സേവനം ലഭിക്കും. ഇവിടെ ചെക്ക്​ ഇൻ ചെയ്യുന്ന യാത്രക്കാർക്ക്​ വിമാനം പുറപ്പെടുന്നതിന്​ ഒരു മണിക്കൂർ മുൻപ്​ എയർപോർട്ടിൽ എത്തിയാൽ മതിയാകും. ​

'സാ​റ' ആ​റു ലോ​ക ഭാ​ഷ​ക​ൾ സം​സാ​രി​ക്കും. ചെ​ക്​ ഇ​ൻ സേ​വ​നം മു​ത​ൽ ഹോ​ട്ട​ൽ ബു​ക്കി​ങ്​ വ​രെ​യു​ള്ള വി​വി​ധ കാ​ര്യ​ങ്ങ​ൾ റോ​ബോ​ട്ടിനെ​ ഉ​പ​യോ​ഗി​ച്ച്​ പൂ​ർ​ത്തി​യാ​ക്കാ​നാ​വും. പോ​ർ​ട്ട​ബി​​ൾ ചെ​ക്​ ഇ​ൻ റോ​ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ വി​മാ​ന​ക്ക​മ്പ​നി​യാണ് ​എമിറേറ്റ്​സ്​.

TAGS :

Next Story