നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാജിദ് അൽ ഫലാസി അന്തരിച്ചു
ഫ്രീജ് കാർട്ടൂണിലൂടെ ശ്രദ്ധേയനായി
യു.എ.ഇയിലെ പ്രശസ്ത യുവനടൻ മാജിദ് അൽ ഫലാസി അന്തരിച്ചു. 33 വയസായിരുന്നു.
അറബ് ലോകത്ത് തരംഗമായിരുന്ന ഫ്രീജ് കാർട്ടൂൺ പരമ്പരയിൽ ഉമ്മു സഈദ് എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയാണ് മാജിദ് ശ്രദ്ധേയനായത്. മാജിദ് ഫലാസിയുടെ ആകസ്മിക വിയോഗത്തിൽ യു.എ.ഇ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
Next Story
Adjust Story Font
16