Quantcast

യു.എ.ഇയിലെ ഗാർഹിക തൊഴിലാളികളുടെ നിയമനം: പുതിയ ഫെഡറൽ നിയമം നാളെ മുതല്‍ പ്രാബല്യത്തിൽ

18 വയസിനു ചുവടെയുള്ളവരെ ഗാർഹിക ജോലിക്ക്​​ നിയമിക്കുന്നത്​​ നിയമം കർശനമായി നി​രോധിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-14 19:03:50.0

Published:

14 Dec 2022 6:01 PM GMT

യു.എ.ഇയിലെ ഗാർഹിക തൊഴിലാളികളുടെ നിയമനം: പുതിയ ഫെഡറൽ നിയമം നാളെ മുതല്‍ പ്രാബല്യത്തിൽ
X

യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ ഫെഡറൽ നിയമം നാളെ പ്രാബല്യത്തിൽ വരും. ഗാർഹിക തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുന്നതോടൊപ്പം അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിർവചിക്കുന്നതു കൂടിയാണ്​ നിയമം. വീടുകളിൽ ജോലി ചെയ്യുന്നവർക്ക്​ അനുയോജ്യമായ തൊഴിൽ അന്തരീക്ഷം വ്യവസ്ഥ ചെയ്യുന്നതാണ്​ നിയമം.

18 വയസിനു ചുവടെയുള്ളവരെ ഗാർഹിക ജോലിക്ക്​​ നിയമിക്കുന്നത്​​ നിയമം കർശനമായി നി​രോധിക്കുന്നു. വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്‍റിനും താൽക്കാലിക നിയമനത്തിനും മന്ത്രാലയത്തിന്‍റെ അനുമതി വേണം എന്നതുൾപ്പെടെ നിരവധി മറ്റു വ്യവസ്ഥകളും ഇതി​ന്‍റെ ഭാഗമാണ്​. ജോലിയുടെ സ്വഭാവവും വേതനവും ഉറപ്പുവരുത്തി വേണം ഗാർഹിക ജോലിക്ക്​ ആളെ നിയമിക്കാൻ. വീട്ടുവേലക്കാരുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണം. എല്ലാ കാര്യങ്ങളും കരാറിൽ രേഖപ്പെടുത്തണം. തൊഴിലുടമയുടെ സാമ്പത്തിക ബാധ്യതകളും റിക്രൂട്ട്​മെന്‍റ് ​എജൻസിക്ക്​ നൽകുന്ന ഫീസും കരാറിൽ വ്യക്തമാക്കണം. റിക്രൂട്ട്​മെന്‍റ്​ ഏജന്‍സി കരാറിൽ അപാകത വരുത്തിയാൽ നഷ്​ടപരിഹാരത്തിന് തൊഴിലുടമക്ക്​ അവകാശമുണ്ടായിരിക്കും.

റിക്രൂട്ട്‌മെന്‍റ് ​ഏജൻസികൾ ഗാർഹിക ജീവനക്കാരോട്​ മാനുഷികമായി വേണം പെരുമാറാനെന്നും നിയമം പറയുന്നു. ശമ്പളാദി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം അനുവദിക്കില്ല. പാസ്​പോർട്ട്​ വീട്ടുജോലിക്കാർ തന്നെ കൂടെ കരുതണം. രണ്ട് വർഷത്തിലൊരിക്കൽ വീട്ടുവേലക്കാർക്ക്​ അവധി അനുവദിക്കുകയും യാത്രാചിലവ് തൊഴിലുടമ വഹിക്കുകയും വേണം.

TAGS :

Next Story